ധനുഷിന്റെ എന്നെ നോക്കിപ്പായും തോട്ട ഇനി വൈകില്ലെന്ന് ഗൗതം മേനോന്‍,റിലീസ് തിയ്യതി പുറത്ത്
ഗൗതം മേനോന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ട സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നൊരു ചിത്രമാണ്. മുന്‍പ് പലതവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. സിനിമ കഴിഞ്ഞ സെപ്റ്റംബര്‍ 6ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എറ്റവുമൊടുവിലായി വിതരണക്കാരുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണ് റിലീസ് മാറ്റിയിരുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം നിലച്ചുപോയ ഗൗതം മേനോന്റെ സിനിമകളിലൊന്നായിരുന്നു എന്നൈ നോക്കി പായും തോട്ട . ഇപ്പോഴിതാ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചിത്രം നവംബര്‍ 15ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് സംവിധായകന്‍ തന്നെ അറിയിച്ചിരിക്കുകയാണ്. ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് ഗൗതം മേനോന്‍ ഇക്കാര്യം അറിയിച്ചത്. 2016ല്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമ 2018 സെപ്റ്റംബറിലാണ് പൂര്‍ത്തിയായിരുന്നത്. മേഘ ആകാശാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്
സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. റൊമാന്റിക്ക് ത്രില്ലറായിട്ടാണ് ഗൗതം മേനോന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദര്‍ബുക ശിവയാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ജോമോണ്‍ ടി ജോണ്‍, മനോജ് പരമഹംസ തുടങ്ങിയവര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. റാണ ദഗുപതി, സുനൈന, ശശികുമാര്‍, സതീഷ് കൃഷ്ണന്‍, ജഗന്‍, സന്തോഷ് കൃഷ്ണ, ഗൗതം മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍


Click it and Unblock the Notifications











