മാരി 2വിന്റെ ചിത്രീകരണത്തിനിടെ ധനുഷിന് പരുക്ക്!ഞെട്ടലോടെ ആരാധകര്‍!!
ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മാരി. ധനുഷും കാജല്‍ അഗര്‍വാളും ഒന്നിച്ച മാരി 2015ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
മാരി 2വിന്റെ ചിത്രീകരണത്തിനിടെ ധനുഷിന് പരുക്ക് പറ്റി എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്ക് പറ്റിയത്. ചിത്രത്തില്‍ വില്ലനായി എത്തുന്ന ടൊവിനോയുമായുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടയിലാണ് പരുക്ക് പറ്റിയത്. സംഘട്ടത്തിനിടെ അപ്രതീക്ഷിതമായി തിരിയുന്നതിനിടെ ധനുഷിന്റെ ഇടതു കൈയ്യിനും വലതുകാലിന്റെ മുട്ടിനും പരുക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ കഠിന വേദന അവഗണിച്ചും താരം ചിത്രീകരണം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ ചിത്രങ്ങളുടെ ഗണത്തിലാണ് മാരി 2 പ്രദര്‍ശനത്തിനെത്തുന്നത്. ടോവിനോയും ധനുഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ടൊവിനോ വില്ലനായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആദ്യ ഭാഗത്തില്‍ വിജയ് യേശുദാസായിരുന്നു വില്ലനായി എത്തിയിരുന്നത്.നീണ്ട പത്തു വര്‍ഷത്തെ ഇവേളയ്ക്കു ശേഷം ധനുഷ് ചിത്രം മാരി 2വിന് യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സായി പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ ചിത്രത്തില്‍ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിച്ചിരുന്നു.
വരലക്ഷ്മി ശരത് കുമാര്‍, ക്രെഷ്‌ന, റോബോ ശങ്കര്‍ എന്നവിരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Click it and Unblock the Notifications