ഡി എന്‍ എ ടെസ്റ്റ് നടത്താം, ഞങ്ങളുടെ മകന്‍ തന്നെയാണ്; ധനുഷിന് കോടതിയില്‍ ഹാജരാകണം!!

By Rohini

തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുപ്പുവനം സ്വദേശികളായ വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരും തന്നെ അവരെ ശ്രദ്ധിച്ചില്ല.

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ പരാതി നല്‍കി

ഇപ്പോള്‍ ഈ അവകാശവുമായി കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് ധനുഷിന്റെ മാതാപിതാക്കളാണെന്ന് അവകാശപ്പെടുന്ന കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠിക്കുന്ന കാലത്ത് നാട് വിട്ട് പോയതാണെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

dhanush

ഇതുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് മീനാക്ഷിയും കതിരേശനും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഇവരുടെ കേസ് പരിഗണിച്ച മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ടു ഹാജരാവാന്‍ ധനുഷിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1985 ല്‍ ഞങ്ങള്‍ക്ക് ജനിച്ച മകനാണ് ധനുഷ്. കലൈയരസന്‍ എന്നാണ് യഥാര്‍ത്ഥ പേര്. പഠനത്തിലെ പരാജയത്തെ തുടര്‍ന്ന് ചെറുപ്പത്തില്‍ കലൈയരസന്‍ നാട് വിട്ട് പോകുകയായിരുന്നു. ഏറെ നാളായി മകനെ ഞങ്ങള്‍ തിരയുകയായിരുന്നു. പിന്നീടാണ് അറിഞ്ഞത്, ധനുഷ് എന്ന പേരില്‍ ഇപ്പോള്‍ കലൈയരസന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന്- ദമ്പതികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X