വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

By Aswini

ലക്ഷ്മി മേനോന് തമിഴില്‍ രാജയോകമാണെന്ന് വേണമെങ്കില്‍ പറയാം. മലയാളത്തില്‍ അഭിനയിച്ച രഘുവിന്റെ സ്വന്തം റസിയ, അവതരാം എന്നീ ചിത്രങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളിയായ ലക്ഷ്മി തമിഴില്‍ അഭിനയിച്ച കുംകി മുതല്‍ കൊമ്പന്‍ വരെ എല്ലാം ഹിറ്റാണ്.

അടുത്തതായി ലക്ഷ്മി ധനുഷിന്റെ നായികയായി അഭിനയിക്കുന്നു എന്നാണ് വാര്‍ത്തകള്‍. വിദ്യാ ബാലനെയാണ് നേരത്തെ ചിത്രത്തിലെ നായികയായി പരിഗണിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നത്താല്‍ വിദ്യ പിന്മാറിയതോടെയാണ് നറുക്ക് ലക്ഷമിയ്ക്ക് വീണത്. തുടര്‍ന്ന് വായിക്കൂ...

ധനുഷിന്റെ നായിക

വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ യുവ സൂപ്പര്‍സ്റ്റാറുമായ ധനുഷിനൊപ്പം അഭിനയിക്കുക കോളിവുഡിലെ ഏതൊരു നടിയുടെയും സ്വപ്നമാവും. ആ സ്വപ്നമിതാ ലക്ഷ്മിയ്ക്ക് സഫലമാകുന്നു.

ഏത് സിനിമ?

വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലക്ഷ്മി ധനുഷിന് നായികയാകുന്നത്. ധനുഷ് ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിദ്യയ്ക്ക് പകരം

വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

ബോളിവുഡ് താരം വിദ്യാ ബാലനെയാണ് നേരത്തെ ചിത്രത്തിലെ നായികയായി പരിഗണിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നത്താല്‍ വിദ്യ പിന്മാറിയതോടെയാണ് നറുക്ക് ലക്ഷമിയ്ക്ക് വീണത്.

ഇപ്പോള്‍ ലക്ഷ്മി അജിത്തിനൊപ്പം

വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

ഇപ്പോള്‍ അജിത്ത് നായകനാകുന്ന, സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. ചിത്രത്തില്‍ തല അജിത്തിന്റെ സഹോദരിയുടെ വേഷമാണ്.

മലയാളത്തില്‍ ലക്കില്ലേ?

വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

മലയാളത്തില്‍ ലക്ഷ്മിയ്ക്ക് അത്ര ലക്കില്ലെന്ന് തോന്നുന്നു. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്റെ വെള്ളിത്തിരാ പ്രവേശം. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടതുകൊണ്ടാണ് നടിയ്ക്ക് തമിഴില്‍ നിന്നും ഓഫര്‍ വന്നത്. തമിഴില്‍ ഒത്തിരി വിജയ ചിത്രങ്ങള്‍ക്ക് ശേഷം അവതാരം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി വീണ്ടും മലയാളത്തിലെത്തി. പക്ഷെ ആ ചിത്രവും വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

തമിഴിലെ ഭാഗ്യം

വിദ്യാ ബാലനല്ല, ലക്ഷ്മി മേനോനാണ് ധനുഷിന്റെ അടുത്ത ചിത്രത്തിലെ നായിക

തമിഴില്‍ ഭാഗ്യനായിക എന്നാണ് ലക്ഷ്മി അറിയപ്പെട്ടുന്നത്. കുംകി, സുന്തരപാണ്ഡിയന്‍, പാണ്ഡിയനാട്, ജിഗര്‍ത്താണ്ഡ തുടങ്ങി ഒടുവില്‍ അഭിനയിച്ച കൊമ്പന്‍ വരെ മികച്ച വിജയമാണ്. ഭാഗ്യനായിക എന്ന വിളിപ്പേരും തമിഴില്‍ ലക്ഷ്മിയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X