twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരിയേറും പെരുമാളിന് ശേഷം ധനുഷ് ചിത്രവുമായി മാരി സെല്‍വരാജ്! അസുരന് പിന്നാലെ കര്‍ണ്ണന്‍

    By Midhun Raj
    |

    അസുരന്റെ വിജയത്തിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ധനുഷ്. മികച്ച പ്രതികരണം നേടിയതിനൊപ്പം നടന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായും അസുരന്‍ മാറിയിരുന്നു. അസുരന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ ചിത്രത്തിലും ധനുഷാണ് നായകന്‍. പ്രീ പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

    Dhanush-Maari Selvaraj

    കര്‍ണ്ണന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണു ചിത്രം നിര്‍മ്മിക്കുന്നു. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പരിയേറും പെരുമാള്‍ പോലെ ശക്തമായൊരു പ്രമേയം പറഞ്ഞുകൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ ഇത്തവണയും എത്തുന്നത്. ധനുഷ് ചിത്രത്തില്‍ രജിഷ വിജയന്‍ നായികയായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    സെറ്റില്‍ മണിക്കൂറുകളോളം വൈകിയാണ് ഷെയ്ന്‍ എത്താറുളളത്! ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍സെറ്റില്‍ മണിക്കൂറുകളോളം വൈകിയാണ് ഷെയ്ന്‍ എത്താറുളളത്! ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

    എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. അതേസമയം നടനും സംവിധായകനുമായ ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

    മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ആസൂത്രീത നീക്കം! സജീവ് പിളളയ്‌ക്കെതിരെ പരാതിയുമായി സഹ നിര്‍മ്മാതാവ്മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ആസൂത്രീത നീക്കം! സജീവ് പിളളയ്‌ക്കെതിരെ പരാതിയുമായി സഹ നിര്‍മ്മാതാവ്

    Read more about: dhanush ധനുഷ്
    English summary
    Dhanush Maari Selvaraj Movie Karnan Coming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X