താരപ്പോര് ജൂലൈ 17ന്, ഏറ്റുമുട്ടുന്നത്; സല്‍മാന്‍, ധനുഷ്, മഹേഷ് ബാബു, ചെന്നൈയില്‍ തീപാറും
വളരെ അപൂര്‍വ്വമായി മാത്രമേ ചെന്നൈയില്‍ തമിഴ് ചിത്രങ്ങളോട് കിടപിടിയ്ക്കാന്‍ ഹിന്ദി ചിത്രങ്ങളും മറ്റ് അന്യഭാഷ ചിത്രങ്ങളും എത്തുകയുള്ളൂ. മിക്കവാറും ഷാരൂഖ് ചിത്രങ്ങളാണ് തമിഴ് താരങ്ങളോട് ഏറ്റമുട്ടുക. എന്നാല്‍ ജൂലൈയില്‍ മൂന്ന് താരങ്ങളുടെ പോരിനാണ് ചൈന്നെ സാക്ഷ്യം വഹിയ്ക്കാനൊരുങ്ങുന്നത്.
സല്‍മാന്‍ഖാന്‍, മഹേഷ് ബാബു, ധനുഷ് എന്നിവര്‍ ചെന്നൈയില്‍ പോരിനിറങ്ങൂം. മൂവരുടെയും ചിത്രങ്ങള്‍ ജൂലൈ 17 ന് റിലീസ് ചെയ്യുന്നുണ്ട്. സ്‌ക്രീനിലെ തമിഴ്, തെലുങ്ക്, ഹിന്ദി പോരിനാകും ചെന്നൈ സാക്ഷ്യം വഹിയ്ക്കുക. വരും നാളില്‍ ഏതെങ്കിലും ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുമോ എന്നും കാത്തിരുന്ന് കാണാം

താരപ്പോര് ജൂലൈ 17ന് ഏറ്റുമുട്ടുന്നതാരൊക്കെ?
ഈദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ജൂലൈ 17നാണ് ബജ്രംഗി ഭായ്ജാന്‍ റിലീസ് ചെയ്യുക. ചെന്നൈ ഉള്‍പ്പടെ പല കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. കബീര്‍ ഖാനാണ് ചിത്രത്തിലെ നായകന്‍

താരപ്പോര് ജൂലൈ 17ന് ഏറ്റുമുട്ടുന്നതാരൊക്കെ?
തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ട നടനാണ് അന്യഭാഷക്കാരനായ മഹേഷ് ബാബു. മഹേഷിന്റെ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് തമിഴില്‍ ലഭിയ്ക്കുന്നത്. കൊരാട്ടള ശിവ സംവിധാനം ചെയ്ത മഹേഷ് ബാബു ചിത്രം ശ്രീമാന്തുഡു എത്തുന്നതും ജൂലൈ 17 ന് തന്നെ

താരപ്പോര് ജൂലൈ 17ന് ഏറ്റുമുട്ടുന്നതാരൊക്കെ?
തമിഴിന്റെ സ്വന്തം ധനുഷ്. ധനുഷിന്റെ മാരി. എങ്ങനെ ആരാധകര്‍ ഈ ചിത്രത്തെ ഒഴിവാക്കും. ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരിയും എത്തുന്നു ജൂലൈ 17 ന്

താരപ്പോര് ജൂലൈ 17ന് ഏറ്റുമുട്ടുന്നതാരൊക്കെ?
മൂന്ന് ഭാഷകളിലെ മൂന്ന് സൂപ്പര്‍ താരങ്ങളാണ് ജൂലൈ 17ന് ചെന്നൈയില്‍ ഏറ്റുമുട്ടുന്നത്.


Click it and Unblock the Notifications