ധനുഷിന്റെ ഭാര്യയായി മഞ്ജു വാര്യര്‍! അസുരന്‍ തിയ്യേറ്ററുകളിലേക്ക്! വൈറലായി പുതിയ ചിത്രം

By Midhun Raj

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച അസുരന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനായ ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വടചെന്നൈ എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് തമിഴില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്. സിനിമ നാളെയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

asuran movie

അസുരനിലെ ഒരു രംഗത്തിലെ സ്റ്റിലാണ് നടി പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കണ്ട് ഇത് പഴയ മഞ്ജുവല്ലേ എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്. പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രത്തില്‍ ശിവസാമി, അറിവന്ദന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ധനുഷ് എത്തുന്നത്. ഇവര്‍ക്കൊപ്പം അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യന്‍ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരേന്‍, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. വേക്കൈ എന്ന പൂമണിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ധനുഷും മഞ്ജു വാര്യരും ഒന്നിച്ച ആദ്യ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: manju warrier dhanush asuran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X