ധനുഷിന്റെ മണിമേഖലൈ ആയി മിന്നിക്കാന്‍ മഞ്ജു വാര്യര്‍! അസുരന്‍ എത്താറായി! കാണൂ
Recommended Video
ലൂസിഫറിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പളളിയെ പോലെ ചിത്രത്തിലെ പ്രിയദര്‍ശിനി രാംദാസിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. സീരിയസ് റോളായിരുന്നെങ്കിലും തന്റെ പതിവ് പ്രകടനം ലൂസിഫറിലും ആവര്‍ത്തിക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു.
ലൂസിഫറിന് പിന്നാലെയെത്തുന്ന മഞ്ജുവിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ് അസുരന്‍. പ്രഖ്യാപന വേളമുതല്‍ ആകാംക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

അസുരന്‍
തമിഴ് സൂപ്പര്‍താരം ധനുഷിനൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് അസുരന്‍. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മാരി 2വിന്റെ വലിയ വിജയത്തിനു ശേഷമാണ് ധനുഷിന്റെ പുതിയ സിനിമ എത്തുന്നത്. തമിഴില്‍ അഭിനയ പ്രാധാന്യമുളള സിനിമകള്‍ ഏറെ ചെയ്യാറുളള ധനുഷ് ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് എത്തുന്നത്.

ധനുഷും വെട്രിമാരനും
ആടുകളം,വടചെന്നൈ എന്നീ ശ്രദ്ധേയ സിനിമകള്‍ക്കു ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അസുരന്‍. മുന്‍പിറങ്ങിയ ഇവരുടെ സിനിമകള്‍ ശക്തമായ പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു എടുത്തത്. അസുരനും ഇതേ ഗണത്തില്‍പ്പെടുന്ന ചിത്രം തന്നെയായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

അസുരന്റെ ചിത്രീകരണം
അസുരന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുളളത്. അസുരന്റെ അവസാന ഷെഡ്യൂള്‍ ഇന്ന് ആരംഭിച്ചിരുന്നു. ശേഷം സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കും. അസുരനില്‍ ഇരട്ട വേഷത്തിലാണ് ധനുഷ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അച്ഛനും മകനുമായുമാണ് നടന്‍
അച്ഛനും മകനുമായുമാണ് നടന്‍ എത്തുകയെന്നാണ് അറിയുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ ധനുഷിനെ വിവിധ ലുക്കുകളില്‍ കാണിച്ചിരുന്നു. നടന്‍ കരുണാസിന്റെ മകന്‍ കെന്‍ ആണ് അസുരനില്‍ ധനുഷിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. നടന്‍ പശുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ്
അസുരന്റെതായി പുറത്തുവിട്ട ആദ്യ പോസ്റ്ററില്‍ മഞ്ജുവിന്റെയും ധനുഷിന്റെയും കഥാപാത്രങ്ങളെ അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരുന്നു. അസുരനില്‍ ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസുരന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

വമ്പന്‍ താരനിര
ധനുഷിനും മഞ്ജു വാര്യരിനും പുറമെ തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും അസുരനില്‍ അഭിനയിക്കുന്നുണ്ട്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, പവന്‍, യോഗി ബാബു, തലൈവാസല്‍ വിജയ്,ഗുരു സോമസുന്ദരം, വിജയ് സേതുപതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജിവി പ്രകാശ് കുമാറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. കലൈപുലി എസ് താണു സിനിമ നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications