അസുരനിൽ കണ്ടത് പഴയ മഞ്ജുവിനെ! ആരാധകരെ ഞെട്ടിച്ച് ധനുഷ്, ട്രെയിലര്‍...
മഞ്ജൂവാര്യർ- ധനുഷ് താരജോഡികൾ ആദ്യമായി ഒന്നിക്കുന്ന വെട്രിമാരാൻ ചിത്രമായ അസുരന്റെ ട്രെയിലർ പുറത്ത്. പൊല്ലാത്തവൻ, ആടുകളം, വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഒരു ആക്ഷൻ -പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമാണിത്.

ചിത്രത്തിൽ രണ്ടു ലുക്കുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. രാജൻ, കാളി എന്നിങ്ങനെ രണ്ട് തലമുറയിലെ കഥാപാത്രങ്ങളെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് ധനുഷ് എത്തിയിരിക്കുന്നത്. മഞ്ജു, ധനുഷ് എന്നിവർക്കൊപ്പം പ്രാകാശ് രാജ്,
ബലാജി ശക്തിവേല്‍, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.
മഞ്ജുവിന്റെ തമിഴിലെ കന്നി ചിത്രമാണിത്. ധനുഷിന്റെ ജോഡിയായിട്ടാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. തമിഴില പ്രമുഖ എഴുത്തുക്കാരൻ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്‍ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications