കാത്തിരിപ്പ് വെറുതെയായി!! എന്നൈ നോക്കി പായും തോട്ട ഉപേക്ഷിച്ചു, പാട്ടും ടീസറും നീക്കം ചെയ്തു

സംഗീത പ്രേമികൾ ഒരുപോലെ നെഞ്ചിലേറ്റിയ ഒരു ഗാനമായിരുന്നു എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാർത്ത പേസാതെ മടിമീതെ നീ തൂങ്കിടിനാ.. എന്ന് തുടങ്ങുന്ന ഗാനം. 2016 ൽ പുറത്തു വന്ന ഗാനം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറുകയായിരുന്നു. പാട്ട് പുറത്തു വന്നതു മുതൽ സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. വർഷം മൂന്ന് കഴിഞ്ഞിട്ടും ഇതുവരെ സിനിമ പുറത്തു വന്നിട്ടില്ല.

ennai nokki payyum thotta

പ്രേക്ഷകരെ നിരാശയിലാക്കി ധനുഷിനെ നായികനാക്കി ഗൗതം മേനോൻ ഒരുക്കുന്ന എന്നെ നോക്കി പായും തോട്ട എന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഗൗതം മോനോന്റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗാ എൻർടെയ്മെന്റിന്റെ യൂട്യൂബ് ചാനലിൽ നിന്ന് പാട്ടു സീനുകളും ടീസറും ഒഴിവാക്കിയിട്ടുണ്ട്. തുടർന്നാണ് ചിത്രം ഉപേക്ഷിച്ചെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

യൂട്യൂബിൽ 1 കോടിയിലധികം ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്. ‍ഡർബുക്ക ശിവ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചത് സിദ്ധ് ശ്രീറാമാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഗാനം ഈ വർഷം ഫെബ്രുവരിയിൽ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ധനുഷ് നായകനാകുന്ന ചിത്രത്തിൽ മേഘ്ന ആകാശ് ആണ് ചിത്രത്തിലെ നായിക. സുനൈന, ശശി കുമാർ, റാണ ദഗ്ഗിബാട്ടി, സതീഷ് കൃഷ്ണൻ, ജഗൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X