»   » ധനുഷിന്റെ നായികയായി അമല പോള്‍

ധനുഷിന്റെ നായികയായി അമല പോള്‍

Posted By:
Subscribe to Filmibeat Malayalam

ധനുഷും അമല പോളും ഒന്നിയ്ക്കുന്നു. ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ക്യാമറാമാന്‍ എന്ന നിലയില്‍ പ്രശസ്തനായ വേല്‍രാജ് ആണ്. ധനുഷിന്റെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വണ്ടര്‍ബാഡ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷിന്റെ നായികയാവുന്ന കാര്യം അമല പോള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തേ ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത 3 എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി അമല പോളിനെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ശ്രുതി ഹസനാണ് ചിത്രത്തില്‍ നായികയായത്. ഇതിന് മുമ്പ് ധനുഷിന്റെ പൊള്ളാതവന്‍, ആടുകളം, 3 എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചയാളാണ് വേല്‍രാജ്. യുവസംഗീതസംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

ഒരു പ്രാദേശിക ചനലിന്റെ ഷോയ്ക്കുവേണ്ടി അടുത്തിടെ ധനുഷും അമലും അതിഥികളായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ രണ്ടുപേരും ഉടന്‍ തന്നെ നായികാനായകന്മാരായി ചിത്രമൊരുങ്ങുമെന്ന രീതിയില്‍ ഏറെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്തായാലും ഈ റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നവണ്ണം ധനുഷും അമലയും ഇക്കാര്യം പുറത്തുവിട്ടിരിക്കുകയാണ്.

തന്റെ ജന്മദിനത്തിലാണ് ധനുഷ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ പേരിന്റെ കാര്യം ഉടന്‍തന്നെ തീരുമാനമാകുമെന്നും ധനുഷ് അറിയിച്ചിരുന്നു.

ഹിന്ദിച്ചിത്രമായ രാഞ്ജന തമിഴ്ചിത്രം മരിയാന്‍ എന്നിവ സൂപ്പര്‍ഹിറ്റായതിന്റെ തിളക്കിത്തിലാണ് ധനുഷ് ഇപ്പോള്‍. അമലയാകത്തെ തലൈവയുടെ ഇളയദളപതി വിജയുടെ നായികാസ്ഥാനവും അലങ്കരിച്ച് താരമൂല്യമേറി നില്‍ക്കുകയാണ്. എന്തായാലും ധനുഷും അമലയും ഒന്നിയ്ക്കുമ്പോള്‍ സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കില്ല.

English summary
Amala Paul and Dhanush, will now pair together in Dhanush's next production venture after 'Ethir Neechal' under his Wunderbad Films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam