ധനുഷിനെതിരെ വിദ്യാബാലന്‍
എതിര്‍ നീച്ചല്‍, കാക്കി സട്ടൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തെ കുറിച്ച് ഇതിനകം കോളിവുഡില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആദ്യമായി ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ചില പ്രമുഖ താരങ്ങള്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ താരം വിദ്യാ ബാലനാണ്.
ധനുഷ് നായകനാകുന്ന ചിത്രത്തില്‍ താരത്തിനെതിരെ നെഗറ്റീവ് വേഷത്തിലാണ് വിദ്യ വരുന്നത്. നീലാംബരി എന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ ചെയ്ത വേഷത്തിന് സമാനമായ വില്ലത്തി വേഷമായിരിക്കുമത്രെ ഈ ചിത്രത്തില്‍ വിദ്യാ ബാലന്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളിലേക്ക്, തുടര്‍ന്ന് വായിക്കൂ...

ധനുഷിനെതിരെ വിദ്യാബാലന്‍
ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന് കേള്‍ക്കുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന ആദ്യത്തെ ചിത്രമാവും ഇത്.

ധനുഷിനെതിരെ വിദ്യാബാലന്‍
ഇന്ത്യ സിനിമയില്‍ തന്നെ സ്ഥാനം പിടിയ്ക്കാനാണ് ഈ ചിത്രത്തിന്റെ ലക്ഷ്യം. അതിനായി ബോളിവുഡില്‍ നിന്നുള്ള പല പ്രമുഖ താരങ്ങളെയും പല റോളുകള്‍ക്ക് വേണ്ടിയും സമീപിച്ചു എന്ന് കേള്‍ക്കുന്നു.

ധനുഷിനെതിരെ വിദ്യാബാലന്‍
ബോളിവുഡില്‍ നിന്നും വിദ്യാ ബാലനെ തീരുമാനിച്ചെന്നും കേള്‍ക്കുന്നു. ചിത്രത്തില്‍ ധനുഷിനെതിരെ നീലാംബരി എന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ ചെയ്ത വേഷത്തിന് സമാനമായ റോളിലാവുമത്രെ വിദ്യ എത്തുന്നത്.

ധനുഷിനെതിരെ വിദ്യാബാലന്‍
ഒദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ധനുഷ് ആരാധകര്‍. ധനുഷ് ഇരട്ടവേഷത്തിലാണെന്നതും വിദ്യാ ബാലന്‍ വില്ലത്തിയായി വരുന്നു എന്ന വാര്‍ത്തയും സത്യമാണെന്നാണ് കേള്‍ക്കുന്നത്.

ധനുഷിനെതിരെ വിദ്യാബാലന്‍
എതിര്‍ നീച്ചല്‍, കാക്കി സട്ടൈ എന്നീ രണ്ട് ചിത്രങ്ങള്‍ ശിവകാര്‍ത്തികേയനെ നായകനാക്കി സംവിധാനം ചെയ്തതാണ് ദുരൈ സെന്തില്‍കുമാര്‍. രണ്ട് ചിത്രങ്ങളും സാമൂഹ്യ പ്രസക്തിയുള്ളതായിരുന്നു. ഈ രണ്ട് ചിത്രങ്ങളും നിര്‍മിച്ചത് ധനുഷ് ആണെന്ന പ്രത്യേകതയുമുണ്ട്

ധനുഷിനെതിരെ വിദ്യാബാലന്‍
പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ധനുഷ് പൂര്‍ത്തിയാക്കി. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാഡ ചെന്നൈ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിഐപി ടുവിന്റെ ചിത്രീകരണവും നടന്നുകൊണ്ടിരിയ്ക്കുന്നു


Click it and Unblock the Notifications