»   » ധനുഷ് പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുന്നു

ധനുഷ് പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ധനുഷ് ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കാന്‍ പോകുകയാണ്. എതിര്‍ നീച്ചല്‍ എന്ന ചിത്രം സംവിധാനം ചെയ്ത ദുരൈ സെന്തിന്‍ കുമാറിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ് ഇരട്ടവേഷവുമായി എത്തുന്നത്.

സഹോദരങ്ങളായ രണ്ട് കഥാപാത്രങ്ങളെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടല്ല. ചിത്രം ഒരു മുഴു നീള ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

dhanush

പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. മൈന, കുംകി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്്ത പ്രഭു സോളമന്റെ ചിത്രത്തില്‍ ഇത് ആദ്യമായാണ് ധനുഷ് അഭിനയിക്കുന്നത്.

മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. അതുപോലെ മലയാളി താരം പൊന്നമ്മ ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
dhanush double role in durai sentil kumar's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam