»   » ധനുഷിന്റെ കൂടെ വന്നവരില്‍ ആരോ സുചിത്രയുടെ കൈ പിടിച്ച് തിരിച്ച് ദേ പരിവത്തിലാക്കി...

ധനുഷിന്റെ കൂടെ വന്നവരില്‍ ആരോ സുചിത്രയുടെ കൈ പിടിച്ച് തിരിച്ച് ദേ പരിവത്തിലാക്കി...

By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ക്ക് നേരയുള്ള ആക്രമണം കൂടിക്കൂടി വരുന്നു. മലയാളത്തിലെ പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തിന് പിന്നാലെ പല അനുഭവങ്ങളും പങ്കുവച്ച് നടിമാര്‍ രംത്തെത്തിയിരുന്നു. ഇപ്പോഴിതാ പുതിയൊരു സംഭവം.

ഷോക്കിങ്: കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; സൂര്യയ്ക്കും വിജയ്ക്കും തമിഴ് സിനിമയില്‍ വിലക്ക്?

ഗായികയും ആര്‍ജെയുമൊക്കെയായ സുചിത്ര കാര്‍ത്തികയ്ക്ക് നേരെയാണ് ആക്രമണം. സംഭവം ട്വിറ്ററിലൂടെ ഗായികയാണ് ആരാധകരെ അറിയിച്ചത്. കൈയ്യില്‍ ചോരകരിവാളിക്കും വിധം ആരോ കൈ പിടിച്ചു തിരിച്ച് ഈ (താഴെ കാണുന്ന ചിത്രം) വിധമാക്കിയിരിക്കുന്നു.

suchithra

രാത്രി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം. നടന്‍ ചിമ്പുവിനൊപ്പം ധനുഷും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ധനുഷിനൊപ്പം വന്ന ടീമിലെ ഏതോ ഒരംഗമാണ് സുചിത്രയുടെ കൈ ഇങ്ങനെ ആയതിന് ഉത്തരവാദി.

എന്തായാലും സുചിത്രയും ട്വീറ്റ് വൈറലായതോടെ ധനുഷിനെതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്. നടനെതിരെയുള്ള ട്രോളുകള്‍ കൊണ്ട് നിറയുകയാണ് ട്വിറ്റര്‍. വിഷയത്തില്‍ ധനുഷ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

English summary
Dhanush played a lousy game, laments Suchitra Karthik?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam