twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    By Aswathi
    |

    കെ വി ആനന്ദന്റെ അനേകന്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങിനിടെ ധനുഷിന് പരുക്കേറ്റു. സംഭവം നടന്നിട്ട് ഇപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞു. പരുക്കിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പരുക്കില്‍ നിന്ന് ധനുഷ് സുഖംപ്രാപിച്ച് വരുന്നതോടെ ചിത്രീകരണം പുനരാരംഭിക്കും.

    കാലിനാണ് പരുക്കേറ്റത്. ക്ലൈമാക്സ് രംഗവും ഒരു പാട്ടും ചിത്രീകരിക്കാന്‍ ബാക്കിനില്‍ക്കെയായിരുന്നു ധനുഷിന് പരുക്കേറ്റത്. ക്ലൈമാക്‌സിലെ ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. അനേകന്റെ ചിത്രീകരണം ഈ ആഴ്ച തന്നെ പുനരാരംഭിയ്ക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

    അനേകന്‍

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    കെ വി ആനന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിനെ കൂടാതെ അമൈര ദസ്തൂര്‍, കാര്‍ത്തി അതുല്‍ കുല്‍ക്കര്‍ണി, ആഷിഷ് വിദ്യാര്‍ഥി, ജഗന്‍ തുടങ്ങിയവരും മുഖ്യവേഷത്തിലെത്തുന്നു.

    ധനുഷിന്റെ വിഐപി

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    വേല ഇല്ലാ പട്ടാതിരി എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രയലറിനും മറ്റും നല്ല സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. അമല പോളാണ് ചിത്രത്തിലെ നായിക

    ധനുഷ് സെലക്ടീവാകുന്നു

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    ഒരു വര്‍ഷം ഒന്നോ രണ്ടോ ചിത്രം എന്ന നിലയിലേക്ക് ചുരുക്കുകയാണ് ധനുഷ്. തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ ഇനി അഭിനിയക്കുകയുള്ളൂ എന്നാണ് ധനുഷിനോട് അടുത്ത വൃത്തളങ്ങള്‍ പറയുന്നത്.

    മുമ്പേ സെലക്ടീവാണ്

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    അല്ലെങ്കിലും ഒരു വര്‍ഷം മൂന്നില്‍കൂടുതല്‍ ചിത്രങ്ങളില്‍ ധനുഷ് അഭിനയിച്ചിട്ടില്ല. 2002 ല്‍ അഭിനയം തുടങ്ങിയ ധനുഷിന് ആടുകളം മുതലാണ് ഗ്രാഫ് ഉയര്‍ന്നത്. ആ വര്‍ഷം മാത്രം ആറ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    രാഞ്ജനാ

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    രാഞ്ജന എന്ന ചിത്രത്തിലൂടെ ധനുഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. പുരസ്‌കാരങ്ങളോടെയാണ് ബോളിവുഡ് ലോകം ധനുഷിനെ സ്വീകരിച്ചത്. അതിന് ശേഷം ഹിന്ദിയില്‍ നിന്ന് നല്ല അവസരങ്ങളും വരുന്നുണ്ട്.

    പോയവര്‍ഷം

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    2013 ലാണ് ധനുഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. രാഞ്ജനയ്ക്ക് ശേഷം തമിഴില്‍ ചെയ്ത മരിയാനും ശ്രദ്ധിക്കപ്പെട്ടു. പക്ഷെ പിന്നെ ചെയ്ത നെയ്യാണ്ടി വിവാദങ്ങളുണ്ടാക്കി എന്നല്ലാതെ വിജയ്ച്ചില്ല

    പുതിയ ചിത്രങ്ങള്‍

    പരുക്കില്‍ നിന്ന് ധനുഷ് മുക്താനായി

    വേലയില്ലാ പട്ടാതിരിയും അനേകനും കൂടാതെ ഒരു ഹിന്ദി ചിത്രത്തിലും ധനുഷ് കരാറൊപ്പിട്ടുണ്ട്. 2015ലേക്ക് ബാലാജി മോഹന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രവും ധനുഷിനുണ്ട്.

    English summary
    It was merely three weeks ago that the climax shooting of KV Anand's Anegan came to a standstill after Dhanush was injured. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X