തനിക്ക് കിട്ടിയത് വിജയ് ധനുഷിന് കൊടുത്തു!

By Aswathi

തനിക്ക് കിട്ടിയത് വിജയ് ധനുഷിന് നല്‍കിയെന്ന് പറയുമ്പോള്‍ പലരും തെറ്റിദ്ധരിച്ചേക്കാം. മറ്റൊന്നുമലല്ല വിജയ്ക്ക് കിട്ടിയ ഒരു അവസരമാണ് ധനുഷിന് നല്‍കിയത്. 'അയേണ്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്ന കാര്യവും ചിത്രത്തില്‍ ധനുഷാണ് നായകന്‍ എന്ന കാര്യവും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്.

'അനേകന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ധനുഷിനെ ആയിരുന്നില്ലത്രെ. കഥ പറഞ്ഞത് ഇളയ ദളപതി വിജയ് യോടായിരുന്നു. 'കത്തി' എന്ന ചിത്രത്തിന്റെ വിജയവുമായി നില്‍ക്കുന്ന വിജയ്ക്ക ഇപ്പോള്‍ തന്നെ കൈ നിറയെ ചിത്രങ്ങള്‍ കിട്ടിക്കഴിഞ്ഞു. പുതിയ ഒരെണ്ണത്തില്‍ കരാറൊപ്പിടാന്‍ സമയമില്ലാത്തതുകൊണ്ട് വിജയ് പിന്മാറിയതിനെ തുടര്‍ന്നാണ് നറുക്ക് ധനുഷിന് വീണത്.

dhanush-vijay

പക്ഷെ വിജയ് വെറുതെയങ്ങ് പിന്മാറുകയായിരുന്നില്ല. കഥ വിജയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ സമയമില്ല എന്നതായിരുന്നു പ്രശ്‌നം. കഥകേട്ട വിജയ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാളെ സംവിധായകനോട് റെക്കമന്റ് ചെയ്തു. ധനുഷ് ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നായിരുന്നു വിജയ് യുടെ അഭിപ്രായം.

കമല്‍ ഹസന് ശേഷം തമിഴ് ഇന്റസ്ട്രിയില്‍ യഥാര്‍ത്ഥ ജീവിതത്തിലും സിനിമയിലും വളരെ റൊമാന്റിക്കാണ് ധനുഷെന്ന വിശ്വാസം കെ വി ആനന്ദിനും ഉണ്ടായിരുന്നു. പിന്നെ സംവിധായകന്‍ ഒന്നും ചിന്തിച്ചില്ല. ധനുഷിനോട് ചെന്ന് കാര്യം പറഞ്ഞു. കഥ കേട്ടതും ധനുഷ് ഓകെ പറഞ്ഞു. നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്.

ഇത് ആദ്യത്തെ തവണയല്ല കെവി ഗണേഷിന്റെ ചിത്രത്തിലെ നായകന്മാര്‍ മാറി മറിയുന്നത്. 'കോ' എന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍ ജീവയ്ക്ക് മുന്നെ പല നടന്മാരെയും സമീപിച്ചിരുന്നു. ചിമ്പു ചിത്രം ഏറ്റെടുത്തതുമായിരുന്നു. എന്നാല്‍ അവസാന നിമിഷം ചിമ്പു പിന്മാറിയതോടെ ജീവയ്ക്ക് നറുക്കുവീണത്. ചിത്രം ഹിറ്റുമായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X