ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍ തമിഴിലേക്ക്! റീമേക്ക് ആഗ്രഹം വെളിപ്പെടുത്തി ധനുഷ്! കാണൂ
മാരി 2വിന്റെ വിജയത്തിന് ശേഷം തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ധനുഷ്. ഹോളിവുഡ് ചിത്രം ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറാണ് സൂപ്പര്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം തന്നെ ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്‍ ധനുഷ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആയുഷ്മാന്‍ ഖുറാനയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ കൂടിയായിരുന്നു ഇത്. പൊതുവെ റീമേക്ക് ചിത്രങ്ങളോട് താല്‍പര്യം കാണിക്കാത്ത ധനുഷ് അന്ധാദുന്‍ തമിഴിലേക്ക് എടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. അന്ധാദുന്‍ ഒരു ബ്രില്യന്റ് സിനിമയാണെന്നും അതിന്റെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ മുന്‍പെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെന്നും നടന്‍ പറഞ്ഞു.

ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീറിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സിനിമ നിര്‍മ്മിക്കുകയാണോ അഭിനേതാവായി എത്തുകയാണോ എന്നീ കാര്യങ്ങള്‍ നടന്‍ വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം തന്റെ പുതിയ ബോളിവുഡ് ചിത്രത്തെക്കുറിച്ച് ചടങ്ങില്‍ ധനുഷ് വെളിപ്പെടുത്തിയിരുന്നു. രാഞ്ചനയുടെ സംവിധായകന്‍ ആനന്ദ് എല്‍ റായിക്കൊപ്പം താന്‍ വീണ്ടും ഒന്നിക്കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവുമെന്നും നടന്‍ പറഞ്ഞു.


Click it and Unblock the Notifications