»   » ധനുഷും ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നു! ധനുഷിന്റെ പിറന്നാള്‍ ആഘോഷം എവിടെ നിന്നാണെന്ന് അറിയാമോ?

ധനുഷും ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നു! ധനുഷിന്റെ പിറന്നാള്‍ ആഘോഷം എവിടെ നിന്നാണെന്ന് അറിയാമോ?

Posted By: Teressa John
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ കൂട്ടുകാരനാണ് തമിഴ് നടന്‍ ധനുഷ്. അടുത്തിടെ ഒന്നിലധികം വിവാദങ്ങൡലായിരുന്നു താരം ചെന്ന ചാടിയിരുന്നത്. സ്വന്തം പിതൃത്വത്തിന്റെ പേരിലും സുചി ലീക്ക്‌സിലുടെ പുറത്ത് വന്ന നഗ്ന വീഡിയോകളും എല്ലാം താരത്തിനെ കുടുക്കിയിരുന്നു. അതിനിടെ ധനുഷ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്.

ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അടുത്ത മാസം കൊച്ചിയില്‍ വരുന്നു! സണ്ണിയുടെ കേരള സന്ദര്‍ശനം ഇതിനാണ്!!!

ഇന്ന് മലയാളത്തിലും താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാനും പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒപ്പം ധനുഷിന്റെയും പിറന്നാളാണിന്ന്. ഇത്തവണ 33-ാം പിറന്നാളാണ് ധനുഷ് ആഘോഷിക്കുന്നത്. താന്‍ ആരാധകരുടെ കൂടെ മലേഷ്യയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കാര്യം താരം തന്നെ സോഷ്യല്‍ മീഡിയയിലുടെ പറയുകയായിരുന്നു.

ധനുഷിന്റെ പിറന്നാള്‍

കഴിഞ്ഞ ദിവസവും വിവാദ വിഷയങ്ങളിലായിരുന്നെങ്കിലും തമിഴ് നടന്‍ ധനുഷ് ഇന്ന് തന്റെ മുപ്പത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

മലേഷ്യയില്‍ നിന്നും

ഇത്തവണ പിറന്നാള്‍ ആഘോഷിക്കാന്‍ ധനുഷ് പോയിരിക്കുന്നത് മലേഷ്യയിലേക്കാണ്. മലേഷ്യയില്‍ ആരാധകരുടെ കൂടെ പിറന്നാള്‍ ആഘോഷത്തെ പറ്റി ധനുഷ് തന്നെ സോഷ്യല്‍ മീഡിയയിലുടെ പറയുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാനും ഇന്ന് പിറന്നാള്‍

ജൂലൈ 28 ന് ധനുഷിനൊപ്പം മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും ഇന്ന് 30 -ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ദുല്‍ഖറിന്റെ പിറന്നാള്‍ സിനിമയുടെ തിരക്കുകളില്‍ തന്നെയാണ്.

വിവാദങ്ങളില്‍ ധനുഷ്

ഏറെ കാലമായി ധനുഷ് വിവാദങ്ങൡ തന്നെയാണ്. ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞ് വന്ന ദമ്പതികളുടെ കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊട്ട് പിന്നാലെ ധനുഷ് മറ്റൊരു കേസിലും കുടുങ്ങിയിരുന്നത്.

സുചി ലീക്ക്‌സ്

സുചി ലീക്ക്‌സില്‍ പെട്ട നഗ്ന വീഡിയോകളുടെ കൂട്ടത്തില്‍ നടന്‍ ധനുഷും കുടുങ്ങിയിരുന്നു. താരത്തിന്റെ പേരില്‍ ഒന്നിലധികം വീഡിയോസും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലുടെ പുറത്ത് വന്നിരുന്നു.

പരിപാടിക്കിടെ ഇറങ്ങി പോയി

അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിന്റെ അഭിമുഖത്തിനിടെ അവതാരികയുടെ ചോദ്യം പ്രകോപിതനായ ധനുഷ് പരിപാടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങി പോവുകയായിരുന്നു.

English summary
Dhanush rings in birthday in Malaysia

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam