തൃഷയും ധനുഷും ആദ്യമായി ഒന്നിക്കുന്നു?

By Aswathi

ധനുഷ് തൃഷയെ പ്രണയിക്കുന്നെന്നോ, അല്ലെങ്കില്‍ തന്നെ ശ്രുതി ഹസനുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് ധനുഷ് - ഐശ്വര്യ ബന്ധം ഉലച്ചിലിലാണെന്ന് വാര്‍ത്തകളുണ്ട്. അതിനിടയിലിതാ തൃഷയും കയറിവരുന്നെന്നോ. ഞെട്ടണ്ട, ധനഷ് തൃഷയെ പ്രണയിക്കുന്നത് സിനിമയിലാണ്. യഥാര്‍ത്ഥ ജീവിതത്തിലല്ല.

അങ്ങനെ ഊന്നി ചെയ്ത് പറയാന്‍ കാരണമുണ്ട്. വെള്ളിത്തിരയില്‍ ഇത്രയും കാലം ഒരുമിച്ച് നിന്നിട്ടും, ബോളിവുഡിലും മോളിവഡില്‍ നിന്നുള്ള ഒത്തിരി താരങ്ങള്‍ക്ക് ധനുഷ് നായകനായിട്ടും ഇതുവരെ തൃഷയ്‌ക്കൊപ്പം ഒരു സിനിമ ചെയ്തില്ല. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ പുതിയ ചിത്രത്തിലൂടെ അത് സാധിക്കും.

dhanush-trisha

ധനുഷിന് ഈ വര്‍ഷത്തെ ഹിറ്റായ, 'വേലയില്ല പട്ടധാരി' നല്‍കിയ വെല്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ തൃഷയും ധനുഷും ആദ്യമായി ജോഡിചേരുന്നത്. ചിത്രത്തിനായി ധനുഷിനെയും തൃഷയെയും സമീപിച്ചെന്നും ഇരുവരും സമ്മതിച്ചെന്നുമാണ് അറിയുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ അറിവായിട്ടില്ല.

നേരത്തെ വെട്രിമാരന്റെ 'ആടുകളം' എന്ന ചിത്രത്തിന് വേണ്ടി ധനുഷിന്റെ നായികയാകാന്‍ തൃഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ മറ്റ് പല കാരണങ്ങള്‍ക്കൊണ്ടും തൃഷ പിന്മാറി. പുതിയ ചിത്രത്തിന് വേണ്ടി, 'പൊരിയാളന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ആനന്ദിയെയായിരുന്നത്രെ വെല്‍രാജ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീടത് കറങ്ങിത്തിരിഞ്ഞ് തൃഷയിലെത്തുകയായിരുന്നു.

വെട്രിമാരന്റെ 'സൂദാണ്ടി'യിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാലാജി മോഹന്റെ പേരിടാത്ത ഒരു ചിത്രത്തിലും കരാറൊപ്പിട്ടിട്ടുണ്ട്. അത് കഴിഞ്ഞാവും പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്. അജിത്തിന്റെ നായികയായി വീണ്ടുമെത്തുന്ന 'തല55' എന്ന ചിത്രത്തിന്റെ റിലീസിന് തയ്യാറായി നില്‍ക്കുകയാണ് തൃഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X