കൊടിക്കു ശേഷം ധനുഷ് വീണ്ടും ഇരട്ടവേഷത്തില്‍! പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Recommended Video

കൊടി എന്ന ചിത്രത്തിലൂടെ തമിഴില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ധനുഷും ആര്‍ എസ് ദുരൈ സെന്തില്‍കുമാറും. ധനുഷ് ഡബിള്‍ റോളിലെത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാല്‍ ചിത്രത്തിലെ ധനുഷിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.
കൊടിക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമ വരികയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സിനിമയുടെ പൂജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു. അജിത്തിന്റെ മെഗാഹിറ്റ് ചിത്രം വിശ്വാസം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസാണ് ധനുഷിന്റെ പുതിയ സിനിമയും നിര്‍മ്മിക്കുന്നത്.

സത്യ ജ്യോതി ഫിലിംസിന്റെ ട്വിറ്റര്‍ പേജിലായിരുന്നു സിനിമയുടെ പൂജാ ചിത്രങ്ങള്‍ പുറത്തുവന്നത്. പുതുപേട്ടൈയ്ക്കു ശേഷം സ്‌നേഹയും ധനുഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ ധനുഷിന്റെ നായികയായിട്ടാണ് സ്‌നേഹ എത്തുന്നത്.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്റെ ഷൂട്ടിംഗിനിടെയാണ് ധനുഷിന്‌റെ പുതിയ സിനിമയും ആരംഭിച്ചിരിക്കുന്നത്. വിവേക്-മെര്‍വിന്‍ കൂട്ടുകെട്ടാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഓംപ്രകാശ് ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications