വടചെന്നൈയ്ക്കു ശേഷം അസുരനുമായി ധനുഷ്-വെട്രിമാരന്‍ ടീം! പോസ്റ്റര്‍ പുറത്തുവിട്ട് സൂപ്പര്‍താരം! കാണൂ

By Prashant V R

പൊല്ലാതവന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ധനുഷും വെട്രിമാരനും. ഇവര്‍ ഒന്നിക്കുമ്പോഴെല്ലാം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാവാറുളളത്. പൊല്ലാതവന് ശേഷമിറങ്ങിയ ആടുകളവും ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. ധനുഷിന് നാഷണല്‍ അവാര്‍ഡ് വരെ നേടിക്കൊടുത്ത ചിത്രം നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കി.

ആടുകളത്തിനു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ വടചെന്നൈ അടുത്തിടെ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ ധനുഷിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ അന്‍പ് എന്ന കഥാപാത്രം നടന് ഏറെ അഭിനയ സാധ്യതയുളള വേഷങ്ങളിലൊന്നായിരുന്നു. വടചൈന്നെയ്ക്ക് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം ധനുഷ് തന്നെ നടത്തിയിരിക്കുകയാണ്.

അസുരന്‍

അസുരന്‍

വടചെന്നെയ്ക്കു ശേഷം അസുരന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ധനുഷ് എത്തിയിരുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുളള ഒരു ചിത്രമായിരിക്കുമെന്നാണ് പോസ്റ്ററില്‍നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല.

വടചെന്നെ പോലെ ഈ ചിത്രവും

വടചെന്നെ പോലെ ഈ ചിത്രവും

മാരി 2വിനു ശേഷമുളള ചിത്രം വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്നൊരു സിനിമയായിരിക്കുമെന്നാ ണ് അറിയുന്നത്. ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ധനുഷിന്റെ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം അസുരന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. നിരവധി ഷെയറുകളും കമന്റുകളുമാണ് പോസ്റ്ററിന് ലഭിച്ചിരുന്നത്. വടചെന്നെ പോലെ ഈ ചിത്രവും പ്രേക്ഷകര്‍ എറ്റെടുക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വരുന്നത്.

പോസ്റ്റര്‍ കാണൂ

മാരി 2വിന്റെ വിജയം

മാരി 2വിന്റെ വിജയം

അതേസമയം ധനുഷിന്റെ മാരി 2 തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബാലാജി മോഹനാണ് ഇത്തവണയും മാരിയുടെ രണ്ടാ ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. സായി പല്ലവി നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് വില്ലന്‍ വേഷത്തിലെത്തുന്നു. മാസ് എന്റര്‍ടെയ്‌നറായ മാരി പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെ ചിത്രം നിര്‍മ്മിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X