അസുരനും ഭാര്യയുമായി ധനുഷും മഞ്ജു വാര്യരും! ചിത്രത്തിന്റെ പോസ്റ്റര്‍ തരംഗമാവുന്നു! കാണൂ

By Midhun Raj

Recommended Video

അസുരനും ഭാര്യയുമായി ധനുഷും മഞ്ജു വാര്യരും! | filmibeat Malayalam

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലേക്ക് എത്തുന്നത്‌. മഞ്ജു വാര്യര്‍ തന്നെയായിരുന്നു അടുത്തിടെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.

നടിയുടെ അറിയിപ്പ് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. സിനിമയില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് ഒരു അന്യ ഭാഷാ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. അസുരന്റെ പ്രഖ്യാപന വേളമുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

അസുരനായി ധനുഷ്

അസുരനായി ധനുഷ്

മാരി 2 എന്ന സിനിമയ്ക്കു ശേഷം ധനുഷിന്റെതായി തമിഴില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് അസുരന്‍. മാരി 2 ഒരു മാസ് എന്റര്‍ടെയ്‌നറായിരുന്നെങ്കില്‍ അസുരന്‍ മാസും ക്ലാസും ചേര്‍ന്നുളള ഒരു പടമായിരിക്കുമെന്നാണ് അറിയുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി എല്ലാവരും വലിയ താല്‍പര്യമാണ് കാണിക്കുന്നത്. ഇത്തവണയും വേറിട്ടൊരു ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. നടന് ഏറെ അഭിനയ സാധ്യതയുളള ഒരു ചിത്രമായിരിക്കും അസുരനെന്നും അറിയുന്നു.

ഒപ്പം മഞ്ജു വാര്യര്‍

ഒപ്പം മഞ്ജു വാര്യര്‍

അസുരനില്‍ ധനുഷിനൊപ്പം പ്രധാന്യമുളള വേഷത്തിലായിരുന്നു മഞ്ജു വാര്യര്‍ എത്തുക. തമിഴില്‍ നല്ലൊരു തുടക്കം കുറിക്കാന്‍ മഞ്ജുവിന് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നാഗര്‍കോവില്‍ ജനിച്ചുവളര്‍ന്ന നടിക്ക് തമിഴ് നന്നായി സംസാരിക്കാന്‍ അറിയുമെന്ന് അടുത്തിടെ നടന്നൊരു ചടങ്ങില്‍ പറഞ്ഞിരുന്നു. ധനുഷിനൊപ്പം മഞ്ജുവും എത്തുന്നതോടെ രണ്ട് മികച്ച അഭിനേതാക്കളുടെ പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു ആദ്യം പുറത്തിറങ്ങിയിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ കിടിലന്‍ ഗെറ്റപ്പിലാണ് താരത്തെ കാണിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് തുടങ്ങി

ഷൂട്ടിംഗ് തുടങ്ങി

ഫസ്റ്റ്‌ലുക്കിന് പിന്നാലെയായിരുന്നു അസുരന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പുതിയ പോസ്റ്ററില്‍ ധനുഷിന്റെയും മഞ്ജു വാര്യരുടെയും പഴയകാലം കാണിച്ചുകൊണ്ടായിരുന്നു പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. മഞ്ജുവും ധനുഷും ഈ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഒപ്പം സിനിമയുടെ ഷൂട്ടിംഗ് ഇന്നു മുതല്‍ ആരംഭിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വെട്രിമാരന്റെ സിനിമ

വെട്രിമാരന്റെ സിനിമ

വടചെന്നെയ്ക്കു ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് അസുരന്‍, വെട്രിമാരന്റെ തന്നെ ആടുകളം എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. കലൈപുലി എസ് താണു ആണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X