ചോരപുരണ്ട കത്തിയും പിടിച്ച് അസുരനായി ധനുഷ്! സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ വൈറല്‍
തമിഴ് സൂപ്പര്‍ താരം ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അസുരന്‍. വടചെന്നൈയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍ നായികയാവുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അസുരന്റെ സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ധനുഷ് തന്നെയായിരുന്നു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നത്. സിനിമയില്‍ ഇരട്ട വേഷങ്ങളിലാണ് നടന്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രാജദേവന്‍, കാളി എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ഭാര്യ തങ്കമായി മഞ്ജു വാര്യരും എത്തുന്നു. ഇവര്‍ക്കു പുറമെ പശുപതി, പ്രകാശ് രാജ്, ബാലാജി ശക്തിവേല്‍, സുബ്ഹമണ്യ ശിവ, യോഗി ബാബു, ആടുകളം നരേന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
കലൈപുലി എ്‌സ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശ് കുമാര്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് വേല്‍രാജ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഒക്ടോബര്‍ നാലിനാണ് അസുരന്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications