പുതുപേട്ടൈയെക്കുറിച്ച് വികാരഭരിതനായി ധനുഷ്! നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം
തമിഴ് സൂപ്പര്‍താരം ധനുഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളിലൊന്നായിരുന്നു പുതുപേട്ടൈ. ധനുഷിന്റെ സഹോദരന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായാണ് അറിയപ്പെടുന്നത്. പുതുപേട്ടൈ പുറത്തിറങ്ങി 13 വര്‍ഷം പൂര്‍ത്തിയായിരിക്കുയാണ്.
ചിത്രത്തെക്കുറിച്ച് ധനുഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. വികാരഭരിതനായിട്ടായിരുന്നു ചിത്രത്തെക്കുറിച്ച് ധനുഷ് കുറിച്ചത്. "പുതുപേട്ടൈയുടെ 13 വര്‍ഷങ്ങള്‍, മാസ്റ്റര്‍ ഫിലിം മേക്കര്‍ ശെല്‍വരാഘവനില്‍ നിന്നുളള ഒരു കള്‍ട്ട് ക്ലാസിക്ക് ചിത്രം. ഈ എപിക്കിന്റെ ഭാഗമായതില്‍ എല്ലായ്‌പ്പോഴും അഭിമാനിക്കുന്നു. 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിനിമയെയും കോകി കുമാറിനെയും സ്വീകരിക്കുന്ന എല്ലാവര്‍ക്കും നന്ദി", ധനുഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ധനുഷിന്റെ കരിയറിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു പുതുപേട്ടൈ. സ്‌നേഹയും സോണിയ അഗര്‍വാളുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. യുവര്‍ ശങ്കര്‍ രാജ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ശ്രദ്ധിക്കപ്പെട്ടു. ലക്ഷ്മി മൂവി മേക്കേഴ്‌സായിരുന്നു ചത്രം നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











