മക്കളെ ഉപദേശിക്കാനില്ല, അവരുടെ പണവും വേണ്ട; ഒരുമിക്കൽ വാർത്തകൾക്കിടെ ധനുഷിന്റെ പിതാവ്

തെന്നിന്ത്യയിൽ ഏറെ ചർച്ചാ വിഷയം ആയിരിക്കുകയാണ് ധനുഷും ഐശ്വര്യയും തമ്മിലുള്ള വേർപിരിയലും പിന്നീടുള്ള ഒരുമിക്കലും. തങ്ങൾ വീണ്ടും ഒരുമിച്ചെന്ന് ഐശ്വര്യയും ധനുഷും വ്യക്തമാക്കിയിട്ടില്ലെങ്കിലും താരങ്ങൾ രമ്യതയിലെത്തിയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഐശ്വര്യയുടെ പിതാവ് നടൻ രജിനികാന്തിന്റെ വീട്ടിൽ വെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് താരങ്ങൾ സ്വരച്ചേർച്ചയില്ലായ്മ പറഞ്ഞ് തീർത്തതെന്നാണ് വിവരം.

രണ്ട് കുട്ടികളുള്ളതിനാൽ ഇവരുടെ ഭാവി കൂടി പരി​ഗണിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാൻ ധനുഷും ഐശ്വര്യയും തീരുമാനിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. യാത്ര രാജ, ലിം​ഗ രാജ എന്നീ രണ്ട് ആൺകുട്ടികളാണ് താര ദമ്പതികൾക്കുള്ളത്.

വ്യക്തി ജീവിതത്തിന് സമയം കണ്ടെത്താതെ സിനിമാ തിരക്കിൽ മുഴുകി

ധനുഷ് വ്യക്തി ജീവിതത്തിന് സമയം കണ്ടെത്താതെ സിനിമാ തിരക്കിൽ മുഴുകിയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നായിരുന്നു വിവാഹ മോചനത്തിന് കാരണമായി ഉയർന്നു വന്ന ​അഭ്യൂഹങ്ങൾ. ധനുഷിന്റെയും ഐശ്വര്യയുടെയും ബന്ധുക്കൾ കുടുംബ സുഹൃത്തുക്കളായിരുന്നു. ധനുഷിന്റെ സഹോദരിയുടെ അടുത്ത സുഹൃത്തായിരുന്നു ഐശ്വര്യ.

സഹോദരി വഴി ഐശ്വര്യയെ ധനുഷിനും പരിചയം ഉണ്ടായിരുന്നു. കാതൽ കൊണ്ടെയ്ൻ എന്ന സിനിമയുടെ സ്ക്രീനിം​ഗിനിടെ ആണ് ഇരുവരും കൂടുതൽ സംസാരിക്കുന്നത്. സിനിമയിലെ ധനുഷിന്റെ പ്രകടനത്തെ ഐശ്വര്യ അഭിനന്ദിച്ചു. പിന്നീട് ധനുഷും ഐശ്വര്യയും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പരന്നു.

പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവ്

എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നായിരുന്നു ധനുഷ് പറഞ്ഞത്. 2004 ൽ വീട്ടുകാർ ഇരുവരുടെയും വിവാഹം നടത്തി. ധനുഷും ഐശ്വര്യയും വേർപിരിയാൻ തീരുമാനിച്ചത് രണ്ട് പേരുടെയും കുടുംബത്തെയും ഏറെ ബാധിച്ചിരുന്നു. ഇപ്പോഴിതാ താരങ്ങൾ വീണ്ടും അടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജൻ. തന്റെ നാല് മക്കളും സന്തോഷത്തോടെ കഴിയണമെന്നാണ് ആ​ഗ്രഹമെന്നും അവരിൽ നിന്നും പണമൊന്നും ആവശ്യമില്ലെന്നും മക്കൾ സന്തോഷത്തിലല്ലെങ്കിൽ അത് തങ്ങളെയും വിഷമിപ്പിക്കുമെന്നും കസ്തൂരി രാജ പറഞ്ഞു.

'സാധാരണ ദമ്പതിമാർ തമ്മിലുള്ള പ്രശ്നമേ ഉള്ളൂ'

മക്കളെയെന്നല്ല ആരെയും ഉപദേശിക്കാൻ ഞാൻ ആളല്ലെന്നും തന്റെ നാല് മക്കളും പരസ്പരം വേദനിപ്പിക്കില്ലെന്നത് മാത്രമാണ് തങ്ങളുടെ ഉറപ്പെന്നും കസ്തൂരിരാജ തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സെൽവ രാഘവൻ, ധനുഷ്, കെ വിമല ​ഗീത, കാർത്തിക ദേവി എന്നീ നാല് മക്കളാണ് ഫിലിം മേക്കർ കസ്തൂരി രാജയ്ക്കുള്ളത്. വിവാഹ മോചനം പ്രഖ്യാപിച്ച സമയത്ത് ധനുഷും ഐശ്വര്യയും തമ്മിൽ സാധാരണ ദമ്പതിമാർ തമ്മിലുള്ള പ്രശ്നമേ ഉള്ളൂ എന്ന് കസ്തൂരിരാജ പറഞ്ഞിരുന്നു.

സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു ധനുഷ് അന്നിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്

18 വർഷത്തെ വിവാഹ ജീവിതത്തിന് ഒടുവിലാണ് ധനുഷും ഐശ്വര്യയും വേർപിരിയാൻ തീരുമാനിച്ചത്. വ്യക്തിയെന്ന നിലയിൽ സ്വയം മനസ്സിലാക്കാൻ തീരുമാനിച്ചെന്നും ദമ്പതികളായും സുഹൃത്തുക്കളുമായുള്ള ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു ധനുഷ് അന്നിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. ജനുവരി മാസത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. നാനേ വരുവേൻ ആണ് ധനുഷിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ സിനിമ.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X