ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരുവേന്‍!! കാലയുടെ ഓഡിയോ ലോഞ്ചിനെത്തിയ ഫ്രീക്കന്മാരെ മനസിലായോ
സാധാരണ പൊതുപരിപാടികളിലൊന്നും ഐശ്വര്യയും ധനുഷും കുട്ടികളെ കൂടെ കൂട്ടാറില്ല.
താരങ്ങളെ കുറിച്ചും അവരുടെ കുടുംബ ജീവിതത്തിനെ കുറിച്ചും ചുറ്റിപ്പററി നടക്കുന്ന കാര്യങ്ങളെ കുറിച്ചറിയാൻ പ്രേക്ഷകർ വലിയ താൽപര്യമാണ്. അതും ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങളാകുമ്പോൾ അതിന്റെ അളവ് ഒരു പിടി കൂടും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷിന്റേയും ഐശ്വര്യയുടേയും മക്കളെ കുറിച്ചാണ്. അധികം ക്യാമറ കണ്ണുകളിൽ കാണാൻ സാധിക്കാത്ത രണ്ടു മുഖങ്ങളാണ് യാത്രയുടേയും ലിംഗയുടേയും.

അപ്പൂപ്പൻ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കാലയുടെ ഒഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു. അതേ ദിവസം തന്നെയായിരുന്നു സംവിധായകൻ പാ രഞ്ജിത്തിന്റെ മകളുടെ പിറന്നാളും. ആ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്രയും ലിംഗയും അച്ഛൻ ധനുഷിനോടൊപ്പം ചെന്നൈയിലെ നന്ദനം വൈ.എം.സി.എ. മൈതാനത്ത് എത്തിയത്.
ഇരുവരുടേയും ലുക്കുകളായിരുന്നു ആദ്യം ഏവരേയും ആകർഷിച്ചത്. സ്വാഗ് ലുക്കിലായിരുന്നു ഇരുവരും പ്രത്യക്ഷപ്പെട്ടത്. ഇവരുടെ ചിത്രങ്ങൾ വളരെ കൃത്യമായി തന്നെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ബെര്‍ഗണ്ടി നിറത്തിലുള്ള ഡൈ തലയില്‍ തേച്ചുപിടിപ്പിച്ചിരിക്കുകയാണ് ഇരുവരും. . സ്വാഗ് ലുക്കില്‍ ധനുഷിന്റെ മക്കള്‍ എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.


Click it and Unblock the Notifications











