തറലോക്കല്‍ ഡോണായി ധനുഷിന്റെ തിരിച്ചുവരവ്! മാരി 2വിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
വടചെന്നൈയ്ക്കു ശേഷമുളള ധനുഷിന്റെ മാരി 2 റിലീസിങ്ങിനൊരുങ്ങുകയാണ്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മാരി 2വിന്റെതായി കിടിലന്‍ ഒരു ഫസ്റ്റ്‌ലുക്കാണ് അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്.
കുസൃതിക്കാരനായ ഡോണ്‍ തിരിച്ചുവരുന്നു എന്ന് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ധനുഷ് പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. ടൊവിനോ തോമസ് വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. സായി പല്ലവിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിദ്യാ പ്രദീപ്,റോബോ ശങ്കര്‍,നിഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാരിയുടെ രണ്ടാം ഭാഗത്തിന് അനിരുദ്ധിന് പകരം യുവന്‍ ശങ്കര്‍രാജയാണ് പാട്ടുകള്‍ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കുന്നു. ഡിസംബറിലാണ് ധനുഷിന്റെ മാരി 2 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാരി 2വിനു പുറമെ ഗൗതം മേനോന്റെ എന്നെ നോക്കി പായും തോട്ട എന്ന ചിത്രവും ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്.


Click it and Unblock the Notifications