»   » ബാഹുബലിയോട് മത്സരിക്കാന്‍ ധനുഷിന്റെ നാന്‍ രുദ്രന്‍! നിസാരമെന്ന് കരുതണ്ട, കിടിലനായിരിക്കും..!

ബാഹുബലിയോട് മത്സരിക്കാന്‍ ധനുഷിന്റെ നാന്‍ രുദ്രന്‍! നിസാരമെന്ന് കരുതണ്ട, കിടിലനായിരിക്കും..!

Written By:
Subscribe to Filmibeat Malayalam

നടന്‍, നിര്‍മാതാവ്, ഗായകന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയിലെ പലകാര്യങ്ങളിലും കഴിവ് തെളിയിച്ച താരമാണ് ധനുഷ്. തമിഴ് സിനിമയിലെ ബഹുമുഖ പ്രതിഭകളില്‍ പ്രധാനിയാണ് ധനുഷ്. ധനുഷ് നായകനായി അഭിനയിച്ച് ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയിലുള്ളത്. അതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.

കാളിദാസിന്റെ പൂമരം കളക്ഷന്റെ കാര്യത്തിലും കിടിലനാക്കി! ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്?

2017 ല്‍ പാ പാണ്ടി എന്ന സിനിമയിലൂടെയായിരുന്നു ധനുഷ് സംവിധാനത്തില്‍ അരങ്ങേറ്റം നടത്തിയത്. ധനുഷ് വീണ്ടും സംവിധാനം ചെയ്യുന്ന സിനിമ വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാന്‍ രുദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ബാഹുബലിയോട് മത്സരിക്കാനുള്ള വരവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

dhanush-s-next-directorial-venture

മുന്‍കാലഘട്ടത്തിലെ കഥയാണ് സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്. സിനിമയില്‍ മുതിര്‍ന്ന താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. ധനുഷിന്റെ കീഴിലുള്ള വുണ്ടര്‍ബാര്‍ ഫിലിംസായിരിക്കും സിനിമ നിര്‍മ്മിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഗോസിപ്പുകള്‍ക്ക് വിട, തെന്നിന്ത്യന്‍ സുന്ദരി ശ്രിയ ശരണ്‍ വിവാഹിതയായി! ചിത്രങ്ങളെല്ലാം എവിടെ പോയി?

കഴിഞ്ഞ വര്‍ഷം ധനുഷിന്റെ ഭാര്യയുടെ സഹോദരിയുടെ സംവിധാനത്തിലൂടെ  റിലീസിനെത്തിയ വേലയില്ലാ പട്ടാതരി രണ്ടാം ഭാഗത്തിന് ശേഷം ധനുഷ് നായകനാവുന്ന നാല് സിനിമകളാണ് അണിയറയിലുള്ളത്. അതില്‍ 2015 ല്‍ പിറന്ന മാരി എന്ന ഗ്യാങ്ങ്സ്റ്റര്‍ സിനിമയുടെ രണ്ടാം ഭാഗവുമുണ്ട്.

English summary
Dhanush's next directorial venture is Naan Rudran?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X