twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴകത്തെ ഇളയ സൂപ്പര്‍സ്റ്റാറായി ധനുഷ്! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പട്ടാസിന്റെ പോസ്റ്റര്‍

    By Midhun Raj
    |

    തമിഴ് സൂപ്പര്‍താരം ധനുഷിന്റെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം വ്യത്യസ്ത തരം സിനിമകളും ചെയ്തുകൊണ്ടാണ് നടന്‍ കോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പട്ടാസ്. സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.

    ആക്ഷന്‍ അവതാറില്‍ ടൊവിനോ തോമസ്! കല്‍ക്കിയുടെ കിടിലന്‍ സോംഗ് ടീസര്‍ പുറത്ത്‌ ആക്ഷന്‍ അവതാറില്‍ ടൊവിനോ തോമസ്! കല്‍ക്കിയുടെ കിടിലന്‍ സോംഗ് ടീസര്‍ പുറത്ത്‌

    ഇളയ സൂപ്പര്‍സ്റ്റാര്‍ എന്നാണ് ചിത്രത്തിന്റെ ഡിസൈനര്‍ പോസ്റ്ററിലും ഫസ്റ്റ്‌ലുക്കിലും നടനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പിന്നാലെ ഇളയ സൂപ്പര്‍ സ്റ്റാര്‍ സ്ഥാനം മരുമകന്‍ ധനുഷിന് കൊടുത്തതാണ് ചര്‍ച്ചയായത്. കഴിഞ്ഞ ദിവസം ധനുഷിന്റെ പിറന്നാള്‍ ദിനമായിരുന്നു പട്ടാസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

    dhanush

    പട്ടാസില്‍ അച്ഛനായും മകനായും ഇരട്ടവേഷങ്ങളിലാണ് ധനുഷ് എത്തുന്നത്. കൊടി എന്ന ചിത്രത്തിന് ശേഷമാണ് ധനുഷും സംവിധായകന്‍ ആര്‍എസ് ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്നത്. ദീപാവലി റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    സ്‌നേഹയാണ് സിനിമയില്‍ നായികയായി എത്തുന്നത്. പട്ടാസിന് പുറമെ എന്നെ നോക്കി പായും തോട്ട,അസുരന്‍ തുടങ്ങിയ സിനിമകളും ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്.

    നെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍!അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണംനെടുമുടി വേണുവിനോട് മാപ്പ് പറഞ്ഞ് തിലകന്റെ മകള്‍!അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം

    Read more about: dhanush ധനുഷ്
    English summary
    dhanush's pattas movie first look poster released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X