ധനുഷ് വീണ്ടും ഇരട്ടവേഷത്തില്‍! നായികയായി സ്‌നേഹ! പട്ടാസിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
അസുരന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ധനുഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പട്ടാസ്. കൊടിക്ക് ശേഷം ധനുഷും സംവിധായകന്‍ ആര്‍എസ് ദുരൈ സെന്തില്‍കുമാറും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്. ജനുവരി 16നാണ് പട്ടാസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ധനുഷ് ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

മാസ് ഘടകങ്ങളെല്ലാം ചേര്‍ത്തുകൊണ്ടുളള ഒരു പക്ക എന്റര്‍ടെയ്‌നറായിരിക്കും പട്ടാസെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. പുതുപേട്ടൈയ്ക്ക് ശേഷം ധനുഷിന്‌റെ നായികയായി സ്നേഹ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. പട്ടാസില്‍ അച്ഛനായും മകനായും ഇരട്ട വേഷങ്ങളിലാണ് ധനുഷ് എത്തുന്നത്.
മെഹ്റീന്‍ പിര്‍സാദ, നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
വിവേക് മെര്‍വിന്‍ സംഗീതമൊരുക്കിയ സിനിമയ്ക്ക് ഓം പ്രകാശാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പട്ടാസിന് പിന്നാലെ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ധനുഷിന്റെതായി വരുന്നുണ്ട്. ധനുഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അസുരന്‍ നടന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാറിയിരുന്നു. അസുരന് പിന്നാലെയാണ് വലിയ പ്രതീക്ഷകളോടെ സൂപ്പര്‍ താരത്തിന്റെ പട്ടാസും എത്തുന്നത്. ധനുഷിന്റെ ഇക്കൊല്ലത്തെ ആദ്യത്തെ റിലീസ് ചിത്രം കൂടിയാണ് പട്ടാസ്.


Click it and Unblock the Notifications