ധനുഷിന്റെ പുതിയ ക്വാളിറ്റി പോളിസി??
നായക നിരയില്‍ തിളങ്ങുന്നതിനിടെയാണ് ധനുഷ് നിര്‍മാണത്തിലും ശ്രദ്ധ കൊടുത്തത്. കാക്ക മുട്ടൈ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഇനി സിനിമകള്‍ നിര്‍മിയ്ക്കുന്നതില്‍ ധനുഷ് ചില ക്വാളിറ്റി പോളിസികള്‍ കൊണ്ടുവന്നിരിക്കുകയാണെന്നാണ് തമിഴകത്തെ പുതിയ വിശേഷം
ഇനി മസാല പടങ്ങള്‍ അധികം നിര്‍മിയ്ക്കില്ല. കാക്ക മുട്ടൈ പോലെ ജീവിതത്തിന്റെ യഥാര്‍ത്ഥ നിശബ്ദതയെ ചൂണ്ടികാണിക്കുന്ന ചിത്രങ്ങളായിരിക്കുമത്രെ വണ്ടര്‍ ബാര്‍ ശ്രദ്ധകൊടുക്കുക. ക്വാളിറ്റിയും ക്വാണ്ടിറ്റിയുമാണത്രെ ഇനി നോക്കുന്നത്.

ദേശീയ തലത്തില്‍ കാക്ക മുട്ടൈ ശ്രദ്ധക്കപ്പെട്ടതോടെയാണ് ധനുഷിന്റെ പുതിയ തീരുമാനം. തന്റെ നിര്‍മാണ കമ്പനിയിലൂടെ ധനുഷ് പല പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. തനിക്ക് സിനിമയില്‍ ഭാവി നല്‍കിയത് ധനുഷാണെന്നാണ് നടന്‍ ശിവകാര്‍ത്തികേയന്‍ പറയുന്നത്.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരിയാണ് ധനുഷിന്റെ അടുത്ത റിലീസിങ് ചിത്രം. വിഐപി ടുവിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ ധനുഷ്. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും ധനുഷിനെ അവസരങ്ങള്‍ വന്നു വിളിക്കുന്നുണ്ട് എന്നും കേള്‍ക്കുന്നു.


Click it and Unblock the Notifications