ധനുഷിന്റെ സംവിധാനത്തില്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രം വരുന്നു! ചിത്രത്തില്‍ നായകനായി ഈ സൂപ്പര്‍താരവും!

By Midhun

അഭിനേതാവില്‍ നിന്നും സംവിധായകനായി ധനുഷ് അരേങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു പവര്‍ പാണ്ടി. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ധനുഷ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ രാജ് കിരണ്,രേവതി തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

പവര്‍ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. ഇത്തവണ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായാണ് ധനുഷ് എത്തുന്നത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്, ശരത്കുമാര്‍, അതിദി റാവു ഹൈദരി, എസ്‌ജെ സൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ തെന്‍ട്രല്‍ ഫിലിംസ് നിര്മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

dhanush

ധനുഷിന്റെ പുതിയ ചിത്രത്തിന് തിരുനെല്‍വേലിയിലാണ് തുടക്കമായത്. തമിഴില്‍ ചിത്രീകരിക്കുന്ന സിനിമ തെലുങ്കിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. രജനികാന്തിനായി വെച്ച കഥാപാത്രമാണ് നാഗാര്‍ജുന ചെയ്യുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം രജനി നേരത്തെ ധനുഷ് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ബിഗ് ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ധനുഷ് എത്തുന്നത്. അതേസമയം കൈനിറയെ ചിത്രങ്ങളാണ് ധനുഷിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരന്റെ വടചെന്നൈ,ബാലാജി മോഹന്റെ മാരി 2, ഗൗതം വാസുദേവ മേനോന്റെ എന്നെ നോക്കി പായും തോട്ട എന്നീ ചിത്രങ്ങള്‍ താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമകളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X