നടിപ്പിന്‍ നായകന്റെ ചിത്രത്തില്‍ ധനുഷിന്റെ പാട്ട്! ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണാം

By Midhun

നടിപ്പിന്‍ നായകന്‍ സുര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എന്‍ജികെ. ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. വിപ്ലവ നായകന്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ലുക്കിലാണ് പോസ്റ്ററില്‍ സൂര്യയെ കാണിച്ചിരുന്നത്. താനാ സേര്‍ന്തക്കൂട്ടത്തിന് ശേഷം സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് എന്‍ജികെ. ആദ്യമായാണ് സുര്യയും ശെല്‍വരാഘവനും ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്.

surya-dhanush

ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു,എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലി റിലീസായിട്ടാകും തിയ്യേറ്ററുകളിലെത്തുകായെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്.

റീലിസിങ്ങിനൊരുങ്ങുന്നതിനിടെ എന്‍ജികെയുടെ അണിയറപ്രവര്‍ത്തകര് ഒരു സസ്‌പെന്‍സുമായി എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ നടന്‍ ധനുഷ് ആലപിക്കുന്ന ഒരു ഗാനമുണ്ടാവുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സൂര്യയുടെ എന്‍ജികെയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. സെല്‍വരാഘവന്റെ ചിത്രങ്ങളില്‍ ഇതിനു മുന്‍പും ധനുഷ് ഗാനങ്ങള്‍ ആലപിച്ചിരുന്നു. പുതുപേട്ടൈ,മയക്കം എന്ന തുടങ്ങിയ സിനിമകളിലാണ് ധനുഷ് പാടിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X