അച്ഛന്റെ ലാളനയ്ക്ക് ശേഷം ഇനി അമ്മയ്ക്കടുത്ത്; മക്കളുടെ പുതിയ സന്തോഷം പങ്കുവെച്ച് ഐശ്വര്യ രജിനികാന്ത്
തമിഴ് സിനിമകളിൽ വിലപിടിപ്പുള്ള നായക നടനാണ് ധനുഷ്. അതുവരെ കണ്ട് വന്ന മുൻനിര നായകരിൽ നിന്ന് വ്യത്യസ്തനായിരുന്നു ധനുഷ്. മെലിഞ്ഞ് ശരീരമുള്ള ധനുഷിന് ഒരു താരമായി ഒരു താരമായി വളരാൻ സാധിക്കുമോയെന്ന് പലരും അന്ന് ശങ്കിച്ചു. നടനെതിരെ അന്ന് വ്യാപക ബോഡി ഷെയ്മിംഗും നടന്നിരുന്നു.
ഇത്തരം അധിക്ഷേപങ്ങൾ അക്കാലത്ത് തന്നെ ബാധിച്ചിരുന്നെന്ന് ധനുഷ് തന്നെ പിന്നീട് തുറന്ന് പറഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ധനുഷ് പിന്നീട് മാസ് സിനിമകളിലേക്കും തിരിഞ്ഞു.
കരിയറിൽ ഇപ്പോൾ സൂപ്പർ താര പദവിക്കപ്പുറം വ്യത്യസ്തമായ സിനിമകൾക്കാണ് ധനുഷ് പ്രാധാന്യം നൽകുന്നത്. ഹോളിവുഡിൽ വരെ നടൻ സാന്നിധ്യം അറിയിച്ചു. കരിയറിൽ തിളങ്ങുമ്പോഴും ധനുഷിന്റെ വ്യക്തി ജീവിതത്തിൽ അടുത്തിടെ പ്രശ്നങ്ങൾ ഉടലെടുത്തു. കഴിഞ്ഞ വർഷമാണ് 17 വർഷം നീണ്ട വിവാഹ ബന്ധം ധനുഷ് വേർപെടുത്തിയത്. ധനുഷിന്റെ അടുത്ത സുഹൃത്തും കരിയറിന് വലിയ പിന്തുണ നൽകുന്ന വ്യക്തിയുമായിരുന്നു ഐശ്വര്യ രജിനികാന്ത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിയുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങൾ നോക്കുന്നത് രണ്ട് പേരും ഒരുമിച്ചാണ്.
ഇപ്പോഴിതാ തന്റെ മക്കളുടെ പുതിയൊരു നേട്ടം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ രജിനികാന്ത്. സ്കൂൾ സ്പോർട്സ് ഡേയിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിരിക്കുകയാണ് യാത്രയും ലിംഗയും. ഈ കുട്ടികളുടെ സ്പിരിറ്റ് എത്ര കടുത്ത വെയിലിനും തടുക്കാൻ പറ്റില്ലെന്ന് ഐശ്വര്യ രജിനികാന്ത് ട്വിറ്ററിൽ കുറിച്ചു.

വേർപിരിഞ്ഞെങ്കിലും കുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണ് ധനുഷും ഐശ്വര്യ രജിനികാന്തും കാണിക്കുന്നത്. തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ മക്കളെ ബാധിക്കരുതെന്ന് ഇരുവർക്കും നിർബന്ധമുണ്ട്. ഐശ്വര്യയുടെ അച്ഛൻ രജിനകാന്തും പേരക്കുട്ടികളുടെ കാര്യത്തിൽ വലിയ ശ്രദ്ധ കാണിക്കുന്നു.
ധനുഷിനും ഐശ്വര്യക്കുമൊപ്പം മാറി മാറിയാണ് കുട്ടികൾ കഴിയുന്നതെന്നാണ് വിവരം. അടുത്തിടെ ധനുഷിന്റെ വാത്തി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടൻ മക്കളെ പറ്റി സംസാരിച്ചിരുന്നു.
മക്കൾ തന്റെ അടുത്ത സുഹൃത്തുക്കളാണെന്നാണ് ധനുഷ് വ്യക്തമാക്കിയത്. 2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബം നേരത്തെ പരിചയമുള്ളവരായിരുന്നു. ഇരുവരും തമ്മിൽ സൗഹൃദത്തിലായി കുറച്ച് നാളുകൾക്കുള്ളിൽ വിവാഹം നടന്നു.
ധനുഷിനേക്കാളും രണ്ട് വയസ് കൂടുതലായിരുന്നു ഐശ്വര്യക്ക്. ധനുഷിനെ വെച്ച് ഐശ്യര്യ സംവിധാനം ചെയ്ത സിനിമയാണ് 3. സിനിമയിലെ പാട്ടുകൾ ഹിറ്റായെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു ഐശ്വര്യ രജനികാന്ത്. എന്തിനാണ് ധനുഷും ഐശ്വര്യയും പിരിഞ്ഞതെന്ന് ഇപ്പോഴും വ്യക്തമല്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഡിവോഴ്സ് സംബന്ധിച്ച് വന്ന ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.
ധനുഷിനെക്കുറിച്ച് സിനിമാ ലോകത്ത് നേരത്തെ ഗോസിപ്പുകളും പ്രചരിച്ചിട്ടുണ്ട്. സുചി ലീക്സ് വിവാദത്തിൽ അകപ്പെട്ട പ്രധാന നടൻമാരിലൊരാൾ ധനുഷായിരുന്നു. എന്നാൽ അന്നൊന്നും വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ധനുഷ് കരിയറിന് മാത്രം ശ്രദ്ധ കൊടുത്തതാണ് കുടുംബ ജീവിതത്തിൽ ഇപ്പോൾ പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്ന് അഭ്യൂഹമുണ്ട്.


Click it and Unblock the Notifications