ധനുഷിന് തമിഴ്‌നാട്ടില്‍ നിന്നും ഇത്രയും കൈയടി കിട്ടിയിട്ടുണ്ടാവുമോ? ഫ്രാന്‍സിലെ കാണികളുടെ സ്‌നേഹം!!
തെന്നിന്ത്യന്‍ താരം ധനുഷ് നായകനായി അഭിനയിക്കുന്ന ഫ്രഞ്ച് ഇംഗ്ലീഷ് സിനിമയാണ് 'ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ ഫക്കീര്‍'. ഇംഗ്ലീഷ്, ഫ്രഞ്ച്, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമ കെന്‍ സ്‌കോട്ടാണ് സംവിധാനം ചെയ്യുന്നത്. റിലീസിനെത്തിയ സിനിമയ്്ക്ക് വേണ്ടി ഫ്രാന്‍സിലെത്തിയ ധനുഷിനെ ഞെട്ടിക്കുന്നൊരു സംഭവം ഉണ്ടായിരിക്കുകയാണ്.

ബുധനാഴ്ചയായിരുന്നു 'ദ എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദ ഫക്കീര്‍' പാരീസിലെ പ്രശസ്തമായ ഗ്രാന്‍ഡ് റെക്‌സ് തിയറ്ററില്‍ പ്രദര്‍ശനം നടത്തിയത്. ധനുഷിനൊപ്പം ഭാര്യയും സിനിമയുടെ അണിയറ പ്രവര്‍ത്തകരും അവിടെ എത്തിയിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്‍പായി ആരാധകരെ അഭിസംബോധന ചെയ്യുന്നതിനായി വേദിയില്‍ കയറിയപ്പോഴായിരുന്നു ഓഡിയന്‍സിന്റെ ഭാഗത്ത് നിന്നും കൈയടി ഉയര്‍ന്നത്.

ഏകദേശം ഒരു മിനുറ്റിലധികം നീണ്ട് നിന്ന കൈയടി കേട്ടപ്പോള്‍ ധനുഷും ആദ്യം ഒന്ന് പകച്ച് പോയി. ഓഡിയന്‍സിന്റെ ഇടയില്‍ നിന്നു ധനു.. എന്നും ധനുഷ് എന്നും വിളിച്ച് കൂവുന്നുണ്ടായിരുന്നു. സത്യത്തില്‍ ഇത്രയും വലിയൊരു പിന്തുണ ധനുഷ് പോലും സ്വപ്‌നത്തില്‍ വിചാരിച്ചിട്ടുണ്ടാവില്ല. എന്തായാലും താരത്തിന് കിട്ടിയ ഗംഭീര സ്വീകരണത്തിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. മുംബൈയില്‍ നിന്നും പാരീസിലേക്ക് പിതാവിനെ അന്വേഷിച്ച് പോവുന്ന യുവാവിന്റെ വേഷത്തിലാണ് ധനുഷ് സിനിമയില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











