വടചെന്നൈയുമായി വിസ്മയിപ്പിക്കാന്‍ ധനുഷ് വീണ്ടുമെത്തുന്നു! ട്രെയിലര്‍ ലോഞ്ച് തിയ്യതി പുറത്ത്!!

By Midhun

പൊല്ലാതവന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേരായ കൂട്ടുകെട്ടാണ് ധനുഷും വെട്രിമാരനും. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ പൊല്ലാതവന്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ദിവ്യ സ്പന്ദനയായിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയിരുന്നത്. 2011ല്‍ പുറത്തിറങ്ങിയ ആടുകളം എന്ന ചിത്രവും ഈ കുട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.

ആടുകളത്തിലൂടെയായിരുന്നു ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നത്. ആടുകളത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വടചെന്നെെ. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ധനുഷും വെട്രിമാരനും എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ധനുഷ്.

ധനുഷ് എന്ന പെര്‍ഫോമര്‍

ധനുഷ് എന്ന പെര്‍ഫോമര്‍

ഒരു എന്റര്‍ടെയ്‌നര്‍ എന്നതിലുപരി മികച്ചൊരു പെര്‍ഫോമറായാണ് ആരാധകരും സിനിമാ പ്രേമികളും ധനുഷിനെ വിലയിരുത്താറുളളത്. അനായാസ അഭിനയവും അസാധ്യ പ്രകടനങ്ങളുമാണ് അദ്ദേഹത്തിന്റെ മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം കാണാന്‍ കഴിയുക. കരിയറിന്റെ തുടക്കത്തിലും മികവുററ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയായിരുന്നു ധനുഷ് എത്തിയിരുന്നത്. ധനുഷിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും വടചെന്നെെയിലുണ്ടാവുകായെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

കാരംസ് കളിക്കാരനായി ധനുഷ്

കാരംസ് കളിക്കാരനായി ധനുഷ്

ആടുകളത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു കഥാപാത്രത്തെയാണ് വടചെന്നെെയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. മാരി 2, എന്നെെ നോക്കി പായും തോട്ട എന്നീ ചിത്രങ്ങള്‍ക്കൊപ്പം ധനുഷിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് വടചെന്നെെ.

നായികയായി ഐശ്വര്യ രാജേഷ്

നായികയായി ഐശ്വര്യ രാജേഷ്

കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷാണ് വടചെന്നെെയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. തമിഴില്‍ അഭിനയപ്രാധാന്യമുളള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ് .തമിഴില്‍ തിളങ്ങിയ ഐശ്വര്യ അടുത്തിടെ ജോമോന്റെ സുവിശേഷങ്ങള്‍,സഖാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതയായി മാറിയിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയാഹും ചിത്രത്തില്‍ തുല്ല്യപ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നിര്‍മ്മാണം

നിര്‍മ്മാണം

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും. സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വേല്‍രാജ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജിബി വെങ്കിടേഷാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കബാലി, കാല എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് വടചെന്നെെയ്ക്കു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

വടചെന്നെയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ധനുഷ് തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ചിത്രത്തിലെ ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടായിരുന്നു ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയിരുന്നത്. ധനുഷിന്റെ ശ്രദ്ധേയമായൊരു പ്രകടനം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. മാസും ക്ലാസും ചേര്‍ന്നുളള ചിത്രങ്ങളാണ് ധനുഷിന്റെതായി എപ്പോഴും പുറത്തിറങ്ങാറുളളത്. വടചെന്നൈയും അത്തരത്തില്‍ ഒരു ചിത്രമായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്

ട്രെയിലര്‍ ലോഞ്ച്

ട്രെയിലര്‍ ലോഞ്ച്

ചിത്രീകരണം പൂര്‍ത്തിയാക്കിയ വടചെന്നെെ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് തിയ്യതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വടചൈന്നെയുടെ ട്രെയിലര്‍ ജൂലായ് 28ന് എത്തുമെന്നാണ് അറിയുന്നത്.ധനുഷ് തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറിലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക

ധനുഷിന്റെ ട്വീറ്റ്‌

ധനുഷിന്റെ ട്വീറ്റ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X