ആടുകളത്തിനു ശേഷം ഞെട്ടിക്കാനായി ധനുഷ്-വെട്രിമാരന്‍ ടീമെത്തുന്നു! വടചെന്നൈയുടെ റീലിസ് ഡേറ്റ് പുറത്ത്‌

By Midhun

ആടുകളം എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ധനുഷും വെട്രിമാരനും. ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആടുകളത്തിനു ശേഷം ഈ കൂട്ടുകെട്ട് ഒന്നിച്ച പുതിയ ചിത്രമാണ് വടചെന്നൈ. ചെന്നെ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്്‌റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. വടചെന്നൈയുടെ റിലീസ് ഡേറ്റ് നിര്‍മ്മാതാവയ ധനുഷ് തന്നെ പുറത്തുവിട്ടിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ധനുഷ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടത്‌.

വടചെന്നൈ

വടചെന്നൈ

വടചെന്നൈയില്‍ ഒരു കാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ആടുകളത്തില്‍ നിന്നും തികച്ചും വേറിട്ടുനില്‍ക്കുന്ന കഥാപാത്രമാണ് വടചെന്നൈയിലെ അന്‍പ്. ദേശീയ കാരംസ് കളിക്കാരനായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. കരിയറില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുളള ധനുഷ് ഇത്തവണയും വ്യത്യസ്തമായൊരു കഥാപാത്രമായാണ് എത്തുന്നത്. വടചെന്നൈയ്ക്കു പുറമെ എന്നൈ നോക്കി പായും തോട്ട ,മാരി 2 എന്നീ ചിത്രങ്ങളും ധനുഷിന്റെതായി പുറത്തിറങ്ങാനിരിക്കുന്നവയാണ്.

ഫസ്റ്റ്‌ലുക്ക്

ഫസ്റ്റ്‌ലുക്ക്

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മാസും ക്ലാസും ചേര്‍ന്നുളള ഒരു പ്രകടനമാണ് ധനുഷില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. ധനുഷ് തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരംധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകരണമായിരുന്നു ആരാധകര്‍ ഒന്നടങ്കം നല്‍കിയിരുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

റിലീീസിങ്ങിനൊരുങ്ങുന്നതിനിടെ വടചെന്നൈയുടെ ട്രെയിലറും നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന നടി ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. വടചെന്നൈയില്‍ അന്‍പിന്റെ കാമുകിയായ പദ്മ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍,സഖാവ് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് ഐശ്വര്യ രാജേഷ് . ധനുഷും ഐശ്വര്യയും ആദ്യമായി ഒന്നിച്ച ചിത്രമാണ് വടചെന്നൈ

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് ധനുഷിന്റെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്. സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഗുണ എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്. ഐശ്വര്യയ്ക്കൊപ്പം ആന്‍ഡ്രിയാ ജെര്‍മിയാഹും ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം അമീര്‍,ഡാനിയേല്‍ ബാലാജി, കിഷോര്‍,കരുണാസ്,സുബ്രമണ്യന്‍ ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

റിലീസ് തിയ്യതി പുറത്ത്

റിലീസ് തിയ്യതി പുറത്ത്

ഒക്ടോബര്‍ പതിനേഴിനാണ് ധനുഷിന്റെ വടചെന്നൈ റിലീസ് ചെയ്യുക. ധനുഷിന്റെതായി ഏറെനാള്‍ക്കു മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന സിനിമയായിരുന്നു ഇത്. എ്ന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഷൂട്ടിംഗ് വൈകുകയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്കുളളത്.

ധനുഷിന്റെ ട്വീറ്റ് കാണൂ

ധനുഷിന്റെ ട്വീറ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X