മാസും ക്ലാസും ചേര്‍ന്ന പ്രകടനവുമായി വീണ്ടും ധനുഷ്! ഇതൊരു ഒന്നൊന്നര വരവ് തന്നെ! കിടിലന്‍ ട്രെയിലര്‍!

By Midhun

ആടുകളം എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയരായ കൂട്ടുകെട്ടാണ് ധനുഷും വെട്രിമാരനും. ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തപ്‌സി പാനുവായിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയിരുന്നത്. ആടുകളത്തിന് ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് വടചെന്നൈ.

ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ച് വടചൈന്നെയുടെ ആക്ഷന്‍ പാക്ക്ഡ് ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

കാരംസ് കളിക്കാരനായി ധനുഷ്

കാരംസ് കളിക്കാരനായി ധനുഷ്

കരിയറില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുളള ധനുഷ് ഇത്തവണയും വ്യത്യസ്തമായൊരു കഥാപാത്രമായാണ് എത്തുന്നത്. വടചെന്നൈയില്‍ ഒരു കാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ആടുകളത്തില്‍ തികച്ചും വേറിട്ടുനില്‍ക്കുന്ന കഥാപാത്രമാണ് വടചെന്നൈയിലെ അന്‍പ്. ദേശീയ കാരംസ് കളിക്കാരനായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. എന്നെ നോക്കി പായും തോട്ട ,മാരി 2 എന്നീ ചിത്രങ്ങള്‍ക്കൊപ്പം ധനുഷിന്റെതായി പുറത്താനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന് കൂടിയാണ് വടചെന്നൈ.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

വടചെന്നൈയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്ലുക്കായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മാസും ക്ലാസും ചേര്‍ന്നുളള ഒരു പ്രകടനമാണ് ധനുഷില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. ധനുഷ് തന്നെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ആരംധകര്‍ക്കായി പങ്കുവെച്ചിരുന്നത്. ഫസ്റ്റ്ലുക്കിന് മികച്ച സ്വീകരണമായിരുന്നു ആരാധകര്‍ ഒന്നടങ്കം നല്‍കിയിരുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. വടചെന്നൈയില്‍ അന്‍പിന്റെ കാമുകിയായ പദ്മ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങള്‍,സഖാവ് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ നടിയാണ് ഐശ്വര്യ രാജേഷ് . ധനുഷും ഐശ്വര്യയും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുളളത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് ധനുഷിന്റെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്. സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഗുണ എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയാ ജെര്‍മിയാഹും ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം അമീര്‍,ഡാനിയേല്‍ ബാലാജി, കിഷോര്‍,കരുണാസ്,സുബ്രമണ്യന്‍ ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

ട്രെയിലര്‍

ട്രെയിലര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വടചെന്നൈയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്,ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X