ധനുഷിന്റെ സിക്‌സ് പാക്ക് കാണണോ?

By Aswathi

ധനുഷിന് സിക്‌സ്പാക്കെന്ന് പറയുമ്പോള്‍ ചിലരെങ്കിലും പരിഹസിച്ച് ചോദിച്ചേക്കാം ഒരു ശരീരം പോലു തീര്‍ത്തുമില്ലാത്ത ധനുഷിനെവിടെയാണ് സിക്‌സ് പാക്കെന്ന്. എന്നാല്‍ ധനുഷിനുമുണ്ട് സിക്സ് പാക്കുള്ള ഒരു ബോഡി.

കൃത്യമായ പഥ്യമനുഷ്ടിച്ചാല്‍ ഒരു സിക്‌സ്പാക്കൊക്കെ ആര്‍ക്കും ഉണ്ടാക്കുന്നതാണ്. ഉണ്ണിമുകുന്തന്‍ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ബോഡി ബില്‍ഡ് ചെയ്‌തെങ്കില്‍ തന്റെ പുതിയ ചിത്രത്തിന് വേണ്ടി തീര്‍ച്ചയായും ബ്രൂസ്ലി ധനുഷിനും സിക്‌സ് പാക്കുണ്ടാക്കാവുന്നതാണ്.

velai-illa-pattathari

'വേലൈ ഇല്ലാ പട്ടതിരി' എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ധനുഷിന്റെ സിക്‌സ് പാക്ക്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അമല പോളാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. അമലയും ധനുഷും ആദ്യമായി ജോഡി ചേരുന്ന ചിത്രം കൂടെയാണിത്.

ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയും വേലയില്ലാ പട്ടതിരിയ്ക്കുണ്ട്. സമുദ്രക്കനി ചിത്രത്തില്‍ ധനുഷിന്റെ അച്ഛനായി വേഷമിടിന്നു. വിവേക്, ശരണ്യ പന്‍വണ്ണന്‍, സതീഷ്, അനിത രത്‌നം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ധനുഷിന്റെ സത്വസിദ്ധമായ സംഭാഷണ ശൈലിയും അഭിനയവുമാണ് ട്രൈയിലറിലെ ആകര്‍ഷണം. അനിരുദ്ധിന്റേതാണ് സംഗീതം. ജൂണ്‍ 28ന് ചിത്രം തിയേറ്ററിലെത്തും.

<center><iframe width="100%" height="360" src="//www.youtube.com/embed/fZOwwAzI9jM" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X