യാഥാർഥ റൗഡി ബേബി പ്രഭുദേവ!! ധനുഷിന്റേയും സായ് പല്ലവിയുടേയും ഡാൻസ്, മേക്കിങ് വീഡിയോ

ഇതിനോടകം യൂട്യൂബിൽ റൗഡി ബേബി കണ്ടത് രണ്ട് കോടിയിലധികം പേരാണ്.

ധനുഷും സായ് പല്ലവിയും തകർത്താടിയ മാരി 2വിലെ റൗഡി ബേബി റെക്കോഡുകൾ ഭേദിച്ചു മുന്നോറുകയാണ് . ഇപ്പോൾ ആഗോളതലത്തിൽ തന്നെ റൗഡി ബേബി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. റൗഡി ബേബിയ്ക്ക് ചുവ്ട് വയ്ക്കാത്ത ഒരാളു പോലും ഒരു പക്ഷെയുണ്ടാകില്ല. പാട്ട് ഹിറ്റാകാനുളള പ്രധാനപ്പെട്ട കാരണം അതിലെ ഡാൻസ് രംഗങ്ങളാണ്.

Rowdy Baby Making Video

ഇന്ത്യയിൽ ഡാൻസിന്റെ അവസാന വാക്ക് പ്രഭുദേവയാണ്. റൗഡി ബേബിയുടെ ചുവടുകൾ ചിട്ടപ്പെടുത്തിയത് പ്രഭുദേവയായിരുന്നു. പ്രഭുദേവയുടെ ചുവടുകൾ അതിമനോഹരമായി താരങ്ങൾ പാട്ട് രംഗത്തിൽ പകർത്തിയിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽഡ വൈറലാകുന്നത് റൗഡി ബേബിയുടെ രസകരമായ മേക്കിങ് വീഡിയോയാണ്. താരങ്ങൾക്ക് ചുവടുകൾ പറഞ്ഞു കൊടുക്കുന്നതും പിന്നീട് അവേശത്തോടെ ക്യാമറയ്ക്ക് മുന്നിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ഇതിനോടകം യൂട്യൂബിൽ റൗഡി ബേബി കണ്ടത് രണ്ട് കോടിയിലധികം പേരാണ്. പാട്ട് പുറത്തിറങ്ങി ഒന്നര മാസം കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ദക്ഷിണേന്ത്യൻ ഗാനം എന്ന റെക്കോഡ് റൗഡി ബേബി നേടിയിട്ടുണ്ട്. യുവൻ ശങ്കറിന്റെ സംഗീതത്തിൽ ധനുഷും ധീയും ചേർന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. പാട്ട് പോലെ തന്നെ മാരി 2 വും സൂപ്പർ ഹിറ്റായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X