600 മില്യണ്‍ കാഴ്ചക്കാരുമായി റൗഡി ബേബി! പുതിയ റെക്കോഡ് സ്വന്തമാക്കി ഗാനം...

ധനുഷും സായ് പല്ലവിയും തകർത്തടിയ റൗഡി ബേബി റെക്കേഡുകൾ കീഴടക്കുകയാണ്. യൂട്യൂബിൽ 600 മില്യൺ കാഴ്ചക്കാരെയാണ് റൗഡി ബേബി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യന്‍ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കി ഗാനമായി മാറിയിരിക്കുകയാണ്.ബാലാജി മോഹന്‍ സംവിധാനം ചെയ്ത സിനിമയിലെ പാട്ട് യുവന്‍ ശങ്കര്‍ രാജയായിരുന്നു ഒരുക്കിയിരുന്നത്.

Dhanush-Sai Pallavi

2018 ൽ പുറത്തു വന്ന ഗാനം ഇന്ത്യയ്ക്ക് അകത്തും പുറത്തും തംരഗമായിരകുന്നു. യുവൻ ശങ്കർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനത്തിനെ ചുവട് ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ മൈക്കിൾ ജാക്സൺ എന്ന് അറിയപ്പെടുന്ന പ്രഭുദേവയാണ്. സായ് പല്ലവിയും ധനുഷും ചേർന്ന് തകർപ്പൻ പ്രകടനവും ഈ പാട്ടിൽ കാഴ്ചവെച്ചിട്ടുണ്ട്. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഗാനമെന്ന് റെക്കോർഡ് ഈ ഗാനം സ്വന്തമാക്കിയിട്ടുണ്ട്

2018 ഡിസംബർ‌ 21 ന് പുറത്തിറങ്ങിയ മാരി2 തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. തമിഴിൽ മാത്രമല്ല മലയാളത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷ്, സായ് പല്ലവിയ്ക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രതിനായകനായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തിയത്. മികച്ച സ്വാകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസായിരുന്നു മാരി 2 നിര്‍മ്മിച്ചത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X