പൊതുവേദിയിൽ കെട്ടിപ്പിടിച്ച് ധനുഷ്, അന്ന് മുഖം മറച്ച് ഐശ്വര്യ , ഇപ്പോൾ വിവാഹമോചനം, വീഡിയോ വൈറൽ...

ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവഹമോചനം തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായിട്ടുണ്ട്. 18 വർഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. മാത്യക ദമ്പതികളായ ഇവർക്ക് പെട്ടെന്ന് എന്ത് സംഭവിച്ചുവെന്നാണ് ആരാധകർ ചോദിക്കുന്നത്. അധികം ഗോസിപ്പ് കോളങ്ങളിലോ സിനിമ മാധ്യമങ്ങളിലോ ചർച്ചയാവാത്ത താരകുടുംബമായിരുന്നു ഇവരുടേത്. സിനിമ വിശേഷങ്ങൾ മാത്രമാണ് ധനുഷിന്റെ പേരിൽ പുറത്ത് എത്തുന്ന വാർത്തകൾ. പൊതുവേദികളിലും സ്വാകാര്യ ചടങ്ങുകളിലുമൊക്കെ സന്തോഷത്തോടെയുള്ള ഐശ്വര്യയേയു ധനുഷിനേയുമാണ് കാണാറുള്ളത്. അതിനാൽ തന്നെ താരങ്ങളു‍ടെ വിവാഹമോചനം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്.

വേർപിരിയൽ താരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ധനുഷിന്റേയും ഐശ്വര്യയുടേയും പഴയ സ്വകാര്യ ചിത്രങ്ങളും ഒന്നിച്ചുള്ള രസകരമായ വീഡിയോകളും വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ് . ഈ വീഡിയോകളിലും ചിത്രങ്ങളിലും വളരെ സ്നേഹത്തോടെയുള്ള താരങ്ങളെയാണ് കാണുന്നത്.

മൂന്ന് മാസം മുൻപ്

മൂന്ന് മാസങ്ങൾക്ക് മുൻപ് ധനുഷിന്റെ ഭാര്യ എന്നതിൽ അഭിമാനിക്കുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വീകരിച്ചത് പിന്നാലെയായിരുന്നു ഭർത്താവിനെ കുറിച്ച് താരപുത്രി വാചാലയായത്. അന്ന് രജനികാന്തിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചിരുന്നു. പിതാവിനും മുൻഭർത്താവിനും ഒപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഐശ്വര്യ സന്തോഷം പങ്കുവെച്ചത്.'' ഇവൻ എന്റേതാണ്... ഇത് ചരിത്രം'' എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്. കൂടാതെ ''അഭിമാനമുള്ള മകൾ, ഭാര്യ'' എന്നിങ്ങനെയുള്ള ഹാഷ്ടാഗും പങ്കുവെച്ചിരുന്നു. താരപുത്രിയുടെ ഈ കുറിപ്പ് ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.

പഴയ വീഡിയോ

ഇപ്പോഴിത ധനുഷിന്റേയും ഐശ്വര്യയുടേയും ഒരു പഴയ വീഡിയോ കൂടി ചർച്ചയാവുകയാണ്. ഒരു സ്വകാര്യ ചടങ്ങിൽ ഭാര്യയ്ക്കായി ഗാനം ആലപിക്കുന്ന നടന്‌റെ വീഡിയോയണ് പുറത്ത് വരുന്നത്. അതും ഭാര്യപിതാവായ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലെ ഗാനമാണ് നടൻ പാടുന്നത്. ഒപ്പം ഐശ്വര്യയ്ക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ധനുഷിന്റെ പാട്ട് ഏറെ നാണത്തോടെ കേട്ട് നിൽക്കുന്ന ഐശ്വര്യയെ ആണ് വീഡിയോയിൽ കാണുന്നത്. നടൻ പാട്ടു പാടി അടുത്ത് എത്തുമ്പോൾ നാണത്തോടെ മുഖം മറയ്ക്കുകയും ചെയ്യുന്നുണ്ട്. അധികം പഴക്കമില്ലാത്ത വീഡിയോയാണിത്. ഇങ്ങനെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർക്ക് എന്ത് പറ്റിയെന്നാണ് ആരാധകർ വീണ്ടും ചോദിക്കുന്നത്.

വേർപിരിയൽ

ഒരേ കുറിപ്പ് പങ്കുവെച്ച കൊണ്ടാണ് വേർപിരിയുന്ന കാര്യം താരങ്ങൾ വെളിപ്പെടത്തിയത്. ധനുഷ് ട്വിറ്ററിലൂടേയും ഐശ്വര്യ ഇൻസ്റ്റഗ്രാം പേജിലൂടേയുമാണ് ഏറെ ദുഃഖകരമായ വാർത്ത പങ്കുവെച്ചത്. അടിക്കുറിപ്പിന്‌റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് കുറിച്ച് കൊണ്ടാണ് വേർപിരിയുന്നതിനെ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയത്. കൂടാതെ എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

താരങ്ങൾ  പറഞ്ഞത്

വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. എന്നായിരുന്നു വിവാഹമോചനത്തെ കുറിച്ച് താരങ്ങളുടെ വാക്കുകൾ.

വീഡിയോ; കടപ്പാട്( ട്വിറ്റർ)

Read more about: dhanush aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X