മയക്കം എന്നയ്ക്ക് ശേഷം ധനുഷും ശെല്‍വരാഘവനും വീണ്ടും! എന്‍ജികെയ്ക്ക് പിന്നാലെ പുതിയ ചിത്രം
എന്‍ജികെയ്ക്ക് ശേഷം ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് നായകനാകുന്നു. കാതല്‍ കൊണ്ടേന്‍, പുതുപേട്ടൈ, മയക്കം എന്ന തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ധനുഷ് തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്ക് ശേഷം സൂര്യയുടെ എന്‍ജികെയിലൂടെ ആയിരുന്നു ശെല്‍വരാഘവന്‍ തമിഴിലേക്ക് തിരിച്ചെത്തിയിരുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടത്ര രീതിയില്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ എന്‍ജികെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. അതേസമയം അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍ക്കു ശേഷമായിരുന്നു ധനുഷ് ശെല്‍വരാഘവനൊപ്പം ഒന്നിക്കുക. കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി വരാനിരിക്കുന്നത്.
വെട്രിമാരനൊപ്പം ധനുഷ് ഒന്നിക്കുന്ന അസുരന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അസുരനു ശേഷം ദുരൈ സെന്തില്‍കുമാര്‍, മാരി സെല്‍വരാജ്, രാംകുമാര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും ധനുഷ് ഒന്നിക്കുന്നുണ്ട്.


Click it and Unblock the Notifications











