ഐശ്വര്യയെ ചേര്‍ത്തുപിടിച്ച് പാട്ട് പാടി ധനുഷ്, വൈറല്‍ വീഡിയോ കാണാം
തമിഴ് സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ടവരായ താരദമ്പതികളാണ് ധനുഷും ഭാര്യ ഐശ്വര്യ ധനുഷും. 2004ലാണ് രജനീകാന്തിന്‌റെ മൂത്ത മകളായ ഐശ്വര്യയെ ധനുഷ് ജീവിത സഖിയാക്കിയത്. ധനുഷ് സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയമായിരുന്നു ഇവരുടെ വിവാഹം നടന്നത്. നടന് പിന്നാലെ ഐശ്വരയും പിന്നീട് സിനിമയില്‍ എത്തിയിരുന്നു. ത്രീ എന്ന ചിത്രത്തിലൂടെ സംവിധായികയായിരുന്നു താരപത്‌നിയുടെ തുടക്കം. ധനുഷും ശ്രുതി ഹാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ത്രീയ്ക്ക് പിന്നാലെ വെയ് രാജാ വെയ് എന്നൊരു ചിത്രവും ഐശ്വര്യയുടെതായി പുറത്തിറങ്ങി.

അതേസമയം ഭാര്യക്കൊപ്പമുളള ധനുഷിന്‌റെ ഒരു മനോഹര വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു പരിപാടിക്കിടെ ഐശ്വര്യയെ ചേര്‍ത്ത് പിടിച്ച് പാടുന്ന ധനുഷിന്‌റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മൈക്ക് പിടിച്ച് പാട്ട് പാടി ഐശ്വര്യയ്ക്ക് അരികിലേക്ക് എത്തുകയാണ് ധനുഷ്. തുടര്‍ന്ന് ഭാര്യയെ ചേര്‍ത്തുപിടിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. മികച്ച നടനുളള ദേശീയ പുരസ്‌കാര നേട്ടത്തോടെ തമിഴില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ധനുഷ്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി, ചിത്രങ്ങള്‍ കാണാം
വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്ന ധനുഷിന് പുരസ്‌കാരം ലഭിച്ചത്. രണ്ടാമത്തെ തവണയാണ് ദേശീയ പുരസ്‌കാരം നടന് ലഭിച്ചത്. വെട്രിമാരന്‍ തന്നെ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ധനുഷിന് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് ധനുഷ് തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത കര്‍ണ്ണനാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രജിഷ വിജയനാണ് ചിത്രത്തില്‍ ധനുഷിന്‌റെ നായികയായി എത്തുന്നത്. ഒപ്പം ഗൗരി കിഷന്‍, ലാല്‍ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications