സിക്‌സ് പായ്ക്കുമായി ധനുഷ് വീണ്ടും
ആരാധകര്‍ക്ക് ആവേശമുയര്‍ത്തിക്കൊണ്ട് തമിഴക സൂപ്പര്‍താരം ധനുഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങി. വേലൈ ഇല്ലാ പട്ടത്താരിയെന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററാണ് അണിയറക്കാര്‍ ക്രിസ്തുമസ് ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ധനുഷ് സിക്‌സ് പായ്ക്ക് ആയിട്ടാണ് എത്തുന്നത് എന്നാണ് പോസ്റ്ററിലൂടെ ലഭിയ്ക്കുന്ന സൂചന.
വലിയ ആഹ്ലാദത്തോടെയാണ് തമിഴ് പ്രേക്ഷകര്‍ ധനുഷിന്റെ പുതിയ പോസ്റ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ധനുഷ് വീണ്ടും സിക്‌സ് പായ്ക്കുമായി ഒരു ചിത്രത്തില്‍ എത്തുന്നത്. ഇതിന് മുമ്പ് വെട്രി മാരന്‍ ഒരുക്കിയ ആക്ഷന്‍ ചിത്രമായ പൊള്ളാതവനിലായിരുന്നു ധനുഷിന്റെ അവസാനത്തെ സിക്‌സ് പായ്ക്ക് സ്റ്റൈല്‍ വന്നത്.

അമല പോളാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. ഇവര്‍ ഇരുവരും ആദ്യമായി ജോഡിചേരുന്ന ചിത്രമാണിത്. ഛായാഗ്രാഹകനായ വേല്‍രാജ് ആണ് ധനുഷ് ചിത്രം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ പോസ്റ്ററും ക്രിസ്മസ് സന്ദേശവും ധനുഷ് ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ധനുഷിന്റെ നിരവധി ചിത്രങ്ങളിലെ ക്യാമറാമാനായിരുന്നു വേല്‍രാജ്. വേലൈ ഇല്ലാ പട്ടത്താരിയുടെ സംഗീത സംവിധാനം ഒരുക്കുന്നത് അനിരുദ്ധാണ്. ജനുവരി ഒന്നിന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും.


Click it and Unblock the Notifications











