ധനുഷിന്റെ ട്രെയിന്‍ യാത്ര ദില്ലിയില്‍ നിന്ന് തുടങ്ങുന്നു

By Aswathi

ട്രെയിന്‍ യാത്ര പശ്ചാത്തലമാക്കി തമിഴില്‍ ഒരു സിനിമയൊരുങ്ങുന്നു. ധനുഷാണ് ഈ യാത്രയിലെ നായകന്‍. മൈന, കുംകി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭു സോളമന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങുന്ന, ഓടിക്കൊണ്ടിരിയ്ക്കുന്ന ഒരു ട്രെയിനില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. നായിക പുതമുഖമായിരിക്കും. മറ്റ് കഥാപാത്രങ്ങളെയോ ചിത്രത്തിന്റെ പേരോ തീരുമാനിച്ചിട്ടില്ല. ഡി ഇമ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

dhanush-prabhu-solamon

അതേ സമയം ധനുഷ് നായകനായ മാരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി അഭിനയിച്ചത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അനിരുദ്ധാണ്.

അനേകന്‍ എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കെവി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

വല്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. എമി ജാക്‌സണ്‍ നായികയായെത്തുന്ന ചിത്രം വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X