കത്തിയ്ക്കായി ധനുഷ് പാട്ടെഴുതും; വിജയ് പാടും
കൊലവെറിപ്പാട്ട് പാടി ആരാധകരെ കയ്യിലെടുത്ത തമിഴകത്തിന്റെ യുവസൂപ്പര്‍താരം ധനുഷ് ഗാനരചയിതാവിന്റെ റോളില്‍. ഇളയദളപതി വിജയ് നായകനാകുന്ന കത്തിയെന്ന ചിത്രത്തിന് വേണ്ടിയാണ് ധനുഷ് പാട്ടെഴുതുന്നത്.
അടുത്ത സുഹൃത്തും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആണ് ധനുഷിനോട് വിജയ് ചിത്രത്തിനായി ഒരു സ്‌പെഷ്യല്‍ ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ചിത്രമായതുകൊണ്ടും സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് ആയതുകൊണ്ടും ധനുഷ് ഈ ആവശ്യത്തെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വളരെ രസകരമായ ഒരു ഗാനമാണ് കത്തിയ്ക്കുവേണ്ടി ധനുഷ് എഴുതുന്നത് എന്നാണ് സൂചന. ധനുഷ് എഴുതുന്ന ഗാനം ആലപിക്കുന്നത് ഇളയദളപതി തന്നെ ആയിരിക്കുമെന്നാണ് അറിയുന്നത്.

വിജയ് മുമ്പും സ്വന്തം ചിത്രങ്ങള്‍ക്കായി പലവട്ടം പാടിയിട്ടുണ്ട്. ധനുഷ് എഴുതുന്ന ഈ പ്രത്യേക ഗാനവും വിജയ് തന്നെ ആലപിക്കണമെന്ന് അനിരുദ്ധ് ആവശ്യപ്പെടുകയായിരുന്നു. വജിയ് ഇരട്ടവേഷത്തിലെത്തുന്ന എആര്‍ മുരുഗദോസ് ചിത്രമായ കത്തിയില്‍ അഞ്ച് പാട്ടുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം ചിട്ടപ്പെടുത്തിക്കഴിഞ്ഞു.
ധനുഷും അനിരുദ്ധും വീണ്ടുമൊരു ഗാനത്തിനായി ഒന്നിയ്ക്കുന്നുവെന്നവാര്‍ത്ത രണ്ടുകൂട്ടരുടെയും ആരാധകര്‍ക്ക് വലിയ ആഹ്ലാദമാണ് നല്‍കിയിരിക്കുന്നത്. കത്തിയിലൂടെ വീണ്ടുമൊരു കൊലവെറിയുണ്ടാകുമോയെന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











