മാരി 2വിന്റെ ആഘോഷവരവ് ഒരുങ്ങുന്നു! ടൊവിനോയുടെ തമിഴ് കേള്‍ക്കാന്‍ കാത്തിരിക്കുന്നതായി വണ്ടര്‍ബാര്‍
തീവണ്ടിയുടെ വിജയത്തിനു ശേഷം ടൊവിനോ തോമസിന് മലയാളത്തില്‍ വീണ്ടും തിരക്കേറിയിരുന്നു, നടന്റെ കരിയറിലെ വലിയ വിജയ ചിത്രമായിട്ടായിരുന്നു തീവണ്ടി മാറിയിരുന്നത്. തീവണ്ടിക്ക് ശേഷം കൈനിറയെ സിനിമകളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്നത്.
മലയാളത്തിലെന്ന പോലെ തമിഴിലും ടൊവിനോയുടെ പുതിയ ചിത്രം വരുന്നുണ്ട്. ധനുഷ് നായകനായ മാരിയുടെ രണ്ടാം ഭാഗമാണ് ടൊവിനോയുടെതായി തമിഴില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് താരമെത്തുന്നത്. മാരി 2വിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവിനോ തോമസ് ട്വിറ്ററില്‍ എത്തിയിരുന്നു.

മാരി 2
ധനുഷിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തുന്ന മാരി 2വിനായി ആകാംക്ഷകളോടൊയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ലോക്കല്‍ റൗഡിയായ മാരി എന്ന കഥാപാത്രം ധനുഷിന്റെ കരിയറില്‍ ശ്രദ്ധേയമായ റോളായിരുന്നു. ആദ്യ ഭാഗം പോലെ മാരിയുടെ രണ്ടാം ഭാഗവും വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരുളളത്. സായി പല്ലവിയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികാ വേഷത്തിലെത്തുന്നത്.സായി പല്ലവിക്കൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നു.

ധനുഷിന്റെ വില്ലന്‍
ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരിക്കും ടൊവിനോ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാരി 2വില്‍ കുമാര്‍വീന്തന്‍ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. മാരി 2വിലെ ടൊവിനോയുടെ ഫസ്റ്റ്ലുക്കും നേരത്തെ തംരംഗമായിരുന്നു. ടൊവിനോ തമിഴിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് മാരി 2. അഭിയും അനുവും എന്ന പ്രണയചിത്രത്തിലായിരുന്നു നടന്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചിരുന്നത്.

ഡബ്ബിംഗ് പൂര്‍ത്തിയായി
മാരി 2വിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ടൊവിനോ തന്നെയായിരുന്നു ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി മോഹനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ടൊവിനോ എത്തിയിരുന്നത്. മാരി 2വിന്റെ ഡബ്ബിംഗ് പൂര്‍ത്തിയായെന്നും നിങ്ങളുടെ എല്ലാം ക്ഷമയ്ക്ക് നന്ദിയെന്നും ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോ എത്തിയിരുന്നത്.

വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ട്വീറ്റ്
ധനുഷ്,സംവിധായകന്‍ ബാലാജി മോഹന്‍,നടന്‍ കൃഷ്ണ തുടങ്ങിയവര്‍ക്ക് ടാഗ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോ ട്വീറ്റ് ചെയ്തിരുന്നത്. നടന്റെ ട്വീറ്റിനു പിന്നാലെ റിട്വീറ്റുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വണ്ടര്‍ബാര്‍ ഫിലിംസ് എത്തിയിരുന്നു. ടൊവിനോ തമിഴ് പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു വണ്ടര്‍ബാര്‍ ഫിലിംസ് ട്വീറ്റ് ചെയ്തിരുന്നത്.
ട്വീറ്റ് കാണൂ

റിലീസ്
അടുത്ത വര്‍ഷമായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് അറിയുന്നത്. ധനുഷിനും ടൊവിനോയ്ക്കും പുറമെ വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ്. വിദ്യാ പ്രദീപ്,കൃഷ്ണ കുലശേഖരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഓം പ്രകാശാണ് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications