»   » എന്തുകൊണ്ട് ധനുഷ് മലയാള സിനിമ നിര്‍മിക്കുന്നു??? മലയാളികള്‍ പോലും തിരിച്ചറിയാത്ത രഹസ്യം!!!

എന്തുകൊണ്ട് ധനുഷ് മലയാള സിനിമ നിര്‍മിക്കുന്നു??? മലയാളികള്‍ പോലും തിരിച്ചറിയാത്ത രഹസ്യം!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടനായി സിനിമയിലെത്തിയ ധനുഷിനെ സിനിമയിലെത്തിച്ചത് കുടുംബ പാരമ്പര്യമായിരുന്നെങ്കിലും പിന്നീടങ്ങോട്ട് സ്വന്തം കഴിവുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്ന ധനുഷിനെയാണ് കാണാന്‍ സാധിക്കുന്നത്. ആടുകളം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ധനുഷിനെ തേടിയെത്തി. 

മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ നിവിനും ഫഹദും വരെ!!! പ്രേക്ഷക ഹൃദയം കവര്‍ന്ന കള്ളന്മാര്‍!!!

നടനായി മികവ് പുലര്‍ത്തിയ ധനുഷ് പിന്നീട് സിനിമയുടെ മറ്റ് മേഖലകളിലും തന്റെ കൈയൊപ്പ് ചാര്‍ത്തുന്നതാണ് കാണാന്‍ സാധിച്ചത്. ഗായകനായും ഗാനരചിയിതാവായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായും വിജയകരമായ നീക്കം നടത്തിയ ധനുഷ് പവര്‍ പാണ്ടി എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറി. ഇപ്പോഴിതാ മലയാളത്തിലും സിനിമകള്‍ നിര്‍മിക്കുകയാണ് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ്.

നിര്‍മാതാവായി മലയാളത്തിലേക്ക്

ധനുഷ് നിര്‍മാതാവായി മലയാളത്തിലേക്ക് എത്തുന്ന ആദ്യ ചിത്രം അരുണ്‍ ജോര്‍ജ്ജ് ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡ്ഡു എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവായിട്ടാണ്. വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗ്ഗീസ്, പ്രേമം ഫെയിം ശബരീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഡെല്‍റ്റ ഫിലിംസിനൊപ്പം ചേര്‍ന്നാണ് ധനുഷ് നിര്‍മിക്കുന്നത്.

രണ്ട് ചിത്രങ്ങളുടെ സ്വതന്ത്ര നിര്‍മാണം

ലഡ്ഡുവില്‍ നിര്‍മാണ പങ്കാളിയായിട്ടാണ് ധനുഷ് എത്തുന്നതെങ്കില്‍ മറ്റ് രണ്ട് ചിത്രങ്ങളും ധനുഷിന്റെ സ്വതന്ത്ര നിര്‍മ്മാണ സംരംഭമാണ്. അരുണ്‍ ഡൊമിനിക് നിര്‍മിക്കുന്ന തരംഗം, വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന മറഡോണ എന്നിവയാണവ. മൂന്നും പുതുമുഖ സംവിധായകരാണെന്നതാണ് പ്രത്യേകത.

പ്രിയതാരം ടൊവിനോ

ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ടൊവിനോ തോമസാണ് ധനുഷിന്റെ പ്രിയതാരം. തരംഗം, മറഡോണ എന്നീ ചിത്രങ്ങളില്‍ നായകനാകുന്നത് ടൊവിനോയാണ്. തമിഴില്‍ ശിവകാര്‍ത്തികേയന്റെ മുഖ്യപങ്കുവഹിച്ച താരമാണ് ധനുഷെന്നതും ശ്രദ്ധേയം.

മലയാളത്തിന്റെ പ്രത്യേകത

മലയാളത്തിലെ എല്ലാ സിനിമയ്ക്കും മിനിമം ഗ്യാരണ്ടി ലഭിക്കുമെന്നതാണ് ധനുഷിനെ മലയാളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. മലയാളത്തിലും വമ്പന്‍ ബജറ്റുകള്‍ ഉണ്ടാകുന്നുണ്ട് എന്നത് വണ്ടര്‍ ബാറിനെ മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ പ്രേരിപിക്കുന്നതായാണ് അണിയറ സംസാരം.

രജനികാന്ത് ചിത്രം

നിര്‍മാതാവെന്ന നിലയില്‍ സിനിമ ലോകം ഉറ്റുന്ന നോക്കുന്ന ധനുഷിന്റെ ചിത്രമാണ് കാല കരികാലന്‍. കബാലിക്ക് ശേഷം പ രഞ്ജിത്ത് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കാല കരികാലന്‍. ബിഗ് ബജറ്റ് ചിത്രമാണത്. ധനുഷ് കഥയും സംഭാഷണവുമെഴുതി നായകനായി എത്തുന്ന വിഐപി ടു ആണ് ധനുഷിവന്റെ പുതിയ റിലീസ്.

English summary
Dhanush tries to gain a foothold in Malayalam cinema. He is producing three movies and Tovino is the hero in two of them.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam