തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
വരുണ്‍ മനിയനുമായുള്ള നിശ്ചയിച്ചുറപ്പിച്ച തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷാണെന്ന് കോളിവുഡില്‍ ഒരു സംസാരമുണ്ടായിരുന്നു. വരുണിന് ധനുഷിനെ ഇഷ്ടമല്ലാതിരുന്നിട്ടും, തൃഷ നടനുമായി നല്ല ബന്ധം സൂക്ഷിച്ചതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നാണ് കേട്ടത്. തന്റെ സൗഹൃദങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ആളെ വേണ്ട എന്ന നിലപാടിലാണ് തൃഷ വിവാഹത്തില്‍ നിന്നും പിന്മാറിയത്.
ധനുഷ് കാരണം വിവാഹ മുടങ്ങിയാലും നടനോട് തൃഷയ്ക്ക് ഒരു ദേഷ്യവുമില്ല. മറിച്ച് ആ സൗഹൃദം നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്നു. അതിന്റെ തെളിവാണ് ധനുഷും തൃഷയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം.

തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
ദുരൈ സെന്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷും തൃഷയും ഒന്നിച്ചഭിനയിക്കുന്നു എന്നാണ് വാര്‍ത്തകള്‍. അത് സത്യമാണെങ്കിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ സിനിമയായിരിക്കും ഇത്

തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
നേരത്തെ ആടുകളം എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തൃഷയെ പരിഗണിച്ചിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ആ വേഷം കൈവിട്ടു പോയി. ഒടുവില്‍ തപ്‌സി പന്നുവാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായത്.

തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
അതേസമയം ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തൃഷയെ കൂടാതെ മറ്റൊരു നായിക കൂടെ സിനിമയില്‍ ഉണ്ടാവും എന്ന് കേള്‍ക്കുന്നു.

തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
ഇതുവരെ ഒന്നിച്ചഭിനയിച്ചില്ലെങ്കിലും ഇന്റസ്ട്രിയിലെ തൃഷയുടെ അടുത്ത സുഹൃത്താണ് ധനുഷ്.

തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
തൃഷയുമായി വിവാഹം നിശ്ചയിച്ചിരുന്ന വരുണ്‍ മനിയന് ധനുഷിനോട് ശത്രുതയുണ്ടായിരുന്നുവത്രെ. അദ്ദേഹം നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ധനുഷ് വിസമ്മതം കാണിച്ചതാണ് കാരണം.

തൃഷയുടെ വിവാഹം മുടങ്ങാന്‍ കാരണം ധനുഷ് ആയിരുന്നോ, ഇവര്‍ ഒന്നിച്ചാലോ?
ധനുഷുമായുള്ള ശത്രുത തൃഷയോട് പറഞ്ഞിട്ടും, തൃഷ തന്റെ വിവാഹ നിശ്ചയത്തിനും നിശ്ചയം കഴിഞ്ഞുള്ള പാര്‍ട്ടിയിലും ധനുഷിനെ ക്ഷണിച്ചിരുന്നു. ധനുഷ് വന്നത് വരുണിന് ഇഷ്ടപ്പെട്ടില്ല. വിവാഹത്തിന് മുമ്പ് തന്റെ സ്വാതന്ത്രങ്ങള്‍ക്ക് വരുണ്‍ മൂക്ക് കയറിടാന്‍ ശ്രമിച്ചതോടെ തൃഷ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നെന്നാണ് കിംവദികള്‍ കേട്ടത്. (വിവാഹ നിശ്ചയ ശേഷം നടത്തിയ പാര്‍ട്ടിയില്‍ ധനുഷ് വന്നപ്പോള്‍ എടുത്ത ഫോട്ടോ)

Click it and Unblock the Notifications